കൊറോണ വൈറസ്: വെളളക്കരവും വൈദ്യുതി നിരക്കും അടയ്ക്കുന്നതിന് 30 ദിവസത്തെ സാവകാശം നൽകി സര്‍ക്കാര്‍

0
97

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങള്‍ക്ക് ആശ്വാസകരമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. വെളളക്കരവും വൈദ്യുതി നിരക്കും അടയ്ക്കുന്നതിന് 30 ദിവസത്തെ സാവകാശം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു.

വൈദ്യുതി നിരക്ക് അടയ്ക്കാത്തവര്‍ക്കെതിരെ പിഴ ഈടാക്കരുതെന്നും സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ് നേരിടുന്നത്.
സാമ്പത്തിക പ്രതിസന്ധി പല മേഖലയിലും രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ ഇടപെടല്‍.

LEAVE A REPLY

Please enter your comment!
Please enter your name here