സ്മൃതി ഇറാനിയുടെ റാംപ് വാക്ക്; 1998ലെ മിസ് ഇന്ത്യ മത്സരത്തിലെ സ്‌മൃതി ഇറാനിയുടെ വീഡിയോ പങ്ക് വെച്ച് ഏക്ത കപൂര്‍ (വീഡിയോ കാണാം)

0
530

ടിവി ഷോകളുടെ നിര്‍മ്മാതാവായ ഏക്ത കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്മൃതി ഇറാനിയുടെ പഴയൊരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നിലവില്‍ കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രിയായ സ്മൃതി ഇറാനി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തതിന്റെ വീഡിയോ ആണ് സുഹൃത്ത് കൂടിയായ ഏക്ത കപൂര്‍ പങ്കുവെച്ചിരിക്കുന്നത്.

1998ലെ മിസ് ഇന്ത്യ മത്സരത്തിലെ മത്സരാര്‍ത്ഥിയായിരുന്നു സ്മൃതി ഇറാനി. അന്ന് വെറും 21 വയസ്സ് മാത്രമാണ് സ്മൃതി ഇറാനിക്ക് പ്രായം. സ്മൃതി ഇറാനിയുടെ റാംപ് വാക്ക് അടക്കമുളള വീഡിയോ ആണ് ഏക്ത കപൂര്‍ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ സ്മൃതി ഇറാനി സ്വന്തം ഇഷ്ടങ്ങള്‍ അടക്കമുളള പറഞ്ഞ് പരിചയപ്പെടുത്തുന്നുമുണ്ട്. താന്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദത്തിന് പഠിക്കുകയാണ് എന്നും സാഹസിക കായിക മത്സരങ്ങളില്‍ താല്‍പര്യം ഉണ്ടെന്നും സ്മൃതി പറയുന്നു. മതങ്ങളുടേയും സംസ്‌ക്കാരങ്ങളുടേയും ഇടമാണ് ഇന്ത്യ. തനിക്ക് അതിലൊക്കെ താല്‍പര്യമുണ്ട്. തനിക്ക് രാഷ്ട്രീയത്തില്‍ വളരെ താല്‍പര്യം ഉണ്ടെന്നും സ്മൃതി ഇറാനി പറയുന്നുണ്ട്.

അറുന്നൂറിലേറെ ബിജെപി പ്രവര്‍ത്തകർ കോണ്‍ഗ്രസിലേക്ക്; പുതുതായി വന്നവര്‍ക്ക് ബിജെപി അമിത പരിഗണന നല്‍കുന്നുവെന്ന് ആരോപണം


Ekta Kapoor in the video role of Smriti Irani in the 1998 Miss India contest

LEAVE A REPLY

Please enter your comment!
Please enter your name here