മഥുരയിലെ ഈദ്‌ഗാഹ്‌ മസ്‌ജിദ്‌ തകർക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി

0
422

മഥുരയിൽ ശ്രീകൃഷ്ണ ക്ഷേത്ര സമുച്ചയത്തോട് ചേർന്ന് കിടക്കുന്ന ഈദ്‌ഗാഹ്‌ മസ്‌ജിദ്‌ തർക്കണം എന്നാവശ്യപ്പെട്ട് മഥുര സിവിൽ കോടതിയിൽ സമർപ്പിച്ച ഹർജി കോടതി തള്ളി. ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഭൂമിയിലാണ് മസ്ജിദ് നിലകൊള്ളുന്നത് എന്നായിരുന്നു ഹർജിക്കാരന്റെ വാദം.
അതേസമയം ഹരജിക്കെതിരെ മഥുരയിലെ ഹിന്ദു പുരോഹിത സംഘം രംഗത്ത് വന്നു, മഥുരയിലെ സൗഹാർദാന്തരീക്ഷം തകർക്കലാണ് ഹർജിക്കാരുടെ ഉദ്ദേശമെന്ന് അഖില ഭാരതീയ തീര്‍ത്ഥ പുരോഹിത് മഹാസഭ അധ്യക്ഷന്‍ മഹേഷ് പഥക് ആരോപിച്ചു. ക്ഷേത്രവും മസ്ജിദുമായുള്ള വിഷയങ്ങൾ ഇരുപതാം നൂറ്റാണ്ടിൽ അവസാനിച്ചതാണെന്നും ഇപ്പോൾ ഒരു തർക്കവും ഇല്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.

അയോധ്യയിലെ ബാബരി മസ്ജിദ് തകർത്ത കേസിൽ അനുകൂല വിധി നേടിയതിന് പിന്നാലെ കാശിയിലെ ഗ്യാൻവാപി മസ്ജിദ്, മഥുരയിലെ ഈദ്‌ഗാഹ്‌ മസ്ജിദ് തുടങ്ങിയവ സമാനമായ രീതിയിൽ തകർക്കണമെന്ന് സംഘപരിവാർ സംഘടനകൾ ആവശ്യമുന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മസ്ജിദിനെതിരെ സിവിൽ കോടതിയിൽ ഹരജി ഫയൽ ചെയ്തത്.

ബാബരി മസ്ജിദ് തകർത്ത കേസിലെ പ്രതികളെ ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതി ഇന്ന് കുറ്റവിമുക്തരാക്കിയിരുന്നു, മസ്ജിദ് തകർത്തതിൽ ഗൂഢാലോചന ഇല്ല എന്ന വാദമുയർത്തിയാണ് കോടതി അദ്വാനി അടക്കമുള്ളവരെ വെറുതെ വിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here