വിശ്വമാനവികതയുടെ സന്ദേശമോതി നാളെ നബിദിനം

0
55

വിശ്വമാനവികതയുടെ സന്ദേശമോതി നാളെ നബിദിനം, കോവിഡ് പ്രോട്ടക്കോൾ നിലനിൽക്കുന്നതിനാൽ ഇത്തവണ നബിദിനാഘോഷങ്ങൾ ഇല്ല. പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനമാണ് ലോക മുസ്ലിംകൾ നബിദിനമായി കൊണ്ടാടുന്നത്. കേരളത്തിൽ സാധാരണഗതിയിൽ മദ്രസകളിൽ നബിദിനത്തോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികളും ഘോഷയാത്രകാലുമുണ്ടാവാറുണ്ട്, ഒപ്പം ഭക്ഷണവിതരണവും പ്രവാചക പ്രകീർത്തനങ്ങളുടെ ആലാപനവും നടത്തും. ഇത്തവണ അവയൊക്കെയും മുടങ്ങിയ സ്ഥിതിയാണ്. നാളെ പുലർച്ചെ പള്ളികളിൽ മൗലൂദ്( പ്രാവാചക പ്രകീർത്തനം) ആലപിക്കുന്ന ചടങ്ങ് മാത്രമായിരിക്കും ഈ വർഷത്തെ നബിദിനാഘോഷം. കേരള മുഖ്യമന്ത്രി പിണറായി വിജയൻ നബിദിനാശംസകൾ നേർന്നു.
ബിഗ്14 ന്യൂസ് ഏവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ നേരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here