More

    ഷവോമി ഇന്ത്യയുടെ 5551.27 കോടി സ്വത്ത് ഇഡി കണ്ടുകെട്ടി

    Must Read

    ചൈനീസ് മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ ഷവോമിയുടെ ഉപവിഭാഗമായ ഷവോമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 5551.27 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 1999ലെ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരമാണ് നടപടി. അനധികൃത പണമിടപാടുകള്‍ നടത്തിയെന്നുള്ള ആരോപണത്തിൽ കഴിഞ്ഞ ഫെബ്രുവരി മുതൽ ഇഡി അന്വേഷണം ആരംഭിച്ചിരുന്നു.
    നാല് ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ചിരുന്ന പണമാണ് കണ്ടുകെട്ടിയിരിക്കുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. 34,000 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവാണ് കമ്പനിക്ക് ഇന്ത്യയിലുള്ളത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Latest News