മലപ്പുറത്ത് ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യം; കേസെടുത്ത് പൊലീസ്; വിശദീകരണവുമായി സിപിഎം പ്രാദേശിക നേതൃത്വം

0
352

മലപ്പുറം മുത്തേടത്ത് കൊലവിളി മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐ പ്രകടനം നടത്തിയ സംഭവത്തിൽ മുസ്ലീം ലീഗിന്‍റെ പരാതിയിൽ എടക്കര പൊലീസ് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. കണ്ണൂരിൽ ഷുക്കൂറിനെ കൊന്നത് പോലെ കൊല്ലുമെന്നായിരുന്നു ഡിവൈഎഫ്‍ഐയുടെ മുദ്രാവാക്യം. ഷുക്കൂറിനെ കൊന്ന പൊന്നരിവാൾ അറബി കടലിൽ കളിഞ്ഞിട്ടില്ലെന്നും അരിഞ്ഞ് തള്ളുമെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. പ്രദേശത്ത് കോൺഗ്രസ് സിപിഎം പ്രവർത്തകർ തമ്മിൽ നേരത്തെ സംഘർഷം ഉണ്ടായിരുന്നു. സംഘർഷത്തിൽ ഒരു ഡിവൈഎഫ്ഐ പ്രവർത്തകന് പരിക്കേൽക്കുകയും ചെയ്‍തിരുന്നു. ഇതിൽ പ്രതിഷേധിച്ച് മൂത്തേടത്ത് വ്യാഴാഴ്ച്ച ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് പ്രകോപനപരമായ ഭീഷണി മുദ്രാവാക്യം വിളിച്ചത്.

‘ഷുക്കൂറിനെ കൊന്ന പൊന്നരിവാൾ അറബി കടലിൽ എറിഞ്ഞിട്ടില്ല’ മലപ്പുറത്ത് കൊലവിളി മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐയുടെ പ്രകടനം

എന്നാല്‍ പ്രവർത്തകർ കൊലവിളി മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ വിശദീകരണം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാസ്ക്ക് ധരിച്ച് വിളിച്ച മുദ്രാവാക്യം എഡിറ്റ് ചെയ്ത് തെറ്റായി കോൺഗ്രസ് പ്രചരിപ്പിക്കുകയാണെന്ന് സിപിഎം മൂത്തേടം ലോക്കൽ സെക്രട്ടറി ഷാനവാസ് പറഞ്ഞു.


DYFI’s murderous slogan in Malappuram; Case and police

LEAVE A REPLY

Please enter your comment!
Please enter your name here