മാസങ്ങളായി ശമ്പളം കിട്ടിയില്ല, കമ്പനിയിലെത്തി ആത്മഹത്യ ഭീഷണി മുഴക്കിയ പ്രവാസി യുവാവ് അറസ്റ്റില്‍

0
126

ദുബായ്: ചെയ്ത ജോലിയ്ക്ക് മാസങ്ങളായി ശമ്പളം കിട്ടാതായതോടെ കമ്പനിയിലെത്തി ആത്മഹത്യ ഭീഷണി മുഴക്കിയ പ്രവാസി യുവാവ് അറസ്റ്റില്‍. ഇരുപത്തേഴുകാരനായ ബംഗ്ലാദേശി സ്വദേശിയാണ് ദുബായ് പോലീസിന്റെ പിടിയിലായത്. ദുബായ് അല്‍ ഹംരിയയിലെ ഓഫീസില്‍ സെപ്തംബര്‍ ഒമ്ബതിനായിരുന്നു കേസിനു കാരണമായ സംഭവം നടന്നത്.

ശമ്പളം കിട്ടാതായതോടെ പാവം പ്രവാസി യുവാവിന്റെ ജീവിതം ദുരിതത്തിലായിരുന്നു.കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ നിരവധി തവണ അധികൃതരോട് പണം ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. പണം കിട്ടാതായതോടെ ക്യാനില്‍ പെട്രോളുമായി ഓഫീസില്‍ കയറി ചെല്ലുകയായിരുന്നു.
ഓഫീസിലെ അക്കൗണ്ടന്റിന്റെ മുറിയിലേയ്ക്ക് പെട്രോള്‍ ക്യാനുമായി ചെന്ന് പണം തന്നില്ലെങ്കില്‍ തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് യുവാവ് ഭീഷണി മുഴക്കിയതോടെ.പേടിച്ചുപോയ അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു .

LEAVE A REPLY

Please enter your comment!
Please enter your name here