ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിനോദ സഞ്ചാരികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളായി.വിമാനത്താവളങ്ങളില്‍ പിന്തുടരുന്ന നടപടികള്‍ക്ക് അനുസൃതമായി ശാരീരിക അകലം പാലിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും യാത്രക്കാര്‍ എത്തിച്ചേരുമ്പോള്‍ താപ പരിഷോധനയ്ക്ക് വിധേയമാക്കുകയും ഫെയ്സ് മാസ്കുകള്‍ ഉപയോഗിക്കുകയും വേണം.
കോവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. അതില്ലെങ്കില്‍ എത്തുമ്പോള്‍ ദുബായ് വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിധേയരാകണം.
എല്ലാ യാത്രക്കാരും ദുബായ് കൊവിഡ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയും ആരോഗ്യ സംരക്ഷണ ഫോറം പൂരിപ്പിക്കുകയും വേണം.കൊറോണ പോസിറ്റീവായ വിനോദസഞ്ചാരിയാണെങ്കില് സര്‍ക്കാര്‍ ഒരുക്കിയ കൊറന്റൈന് സ്ഥാപനത്തില്‍ 14 ദിവസത്തേക്ക് സ്വന്തം ചെലവില്‍ കഴിയണം.