16 ലക്ഷം രൂപയുടെ സവാളയുമായി ഡ്രൈവര്‍ മുങ്ങി

0
100

മഹാരാഷ്ട്രയില്‍ നിന്നും കൊച്ചിയിലേക്ക് കയറ്റിവിട്ട 25 ടണ്‍ സവാളയുമായി ഡ്രൈവര്‍ മുങ്ങിയെന്ന് പരാതി. ഏകദേശം 16 ലക്ഷം രൂപ വില വരുന്ന സവാളയുമായാണ് ഡ്രൈവര്‍ കടന്നുകളഞ്ഞത്. ഉള്ളിവില ഉയര്‍ന്നു നിന്ന സമയത്ത് എറണാകുളം മാര്‍ക്കറ്റിലെ മൊത്തക്കച്ചവടക്കാരനായ അലി മുഹമ്മദ് സിയാദ് മഹാരാഷ്ട്രയില്‍ നിന്നും കിലോയ്ക്ക് 65 രൂപ നിരക്കില്‍ വാങ്ങിയ 25 ടണ്‍ സവാളയുമായാണ് ഡ്രൈവര്‍ മുങ്ങിയത്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ നിന്നും കഴിഞ്ഞ ഞായറാഴ്ചയാണ് സവാള ലോഡുമായി ലോറി പുറപ്പെട്ടത്. സാധാരണ നിലയില്‍ ബുധനാഴ്ചയെങ്കിലും കൊച്ചിയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലോറി എത്തിയില്ല. ഇതോടെയാണ് അലി അന്വേഷണം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here