കോടിയേരി സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി

0
136

ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് സിപിഐഎം കേന്ദ്ര നേതൃത്വം. ബിനീഷ് കോടിയേരി കേസ് വ്യക്തിപരമായി നേരിടുമെന്നും കേസിന്റെ പേരില്‍ കോടിയേരി ഒഴിയുന്നത് എതിരാളികളെ സഹായിക്കുമെന്നാണ് സിപിഐഎം നിലപാട്. നിരപരാധിത്വം തെളിയിക്കേണ്ടത് ബിനീഷാണ്, ഇതിന്റെ പേരില്‍ കോടിയേരിക്കെതിരായ രാഷ്ട്രീയ പ്രചാരവേല ചെറുക്കുമെന്നും പാര്‍ട്ടി തീരുമാനിച്ചു. സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണത്തിന്റെ പേരില്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്നും സിപിഐഎം വിലയിരുത്തി. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും കേന്ദ്ര കമ്മിറ്റിയില്‍ ധാരണയായി.

LEAVE A REPLY

Please enter your comment!
Please enter your name here