തെരഞ്ഞെടുപ്പിലെ തോൽവിയും ജയവും ആദ്യത്തെ സംഭവമല്ല നേതാക്കളെ വേട്ടയാടരുത്:മുനവ്വറലി തങ്ങൾ

0
190

മലപ്പുറം:മുസ്ലിം ലീഗിനേറ്റ കനത്ത പരാജയത്തിൽ നേതാക്കളെ വേട്ടയാടുന്നതിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവ്വറലി തങ്ങൾ തന്റെ ഫേസ് കുറിപ്പിലാണ് തങ്ങളുടെ പ്രതികരണം പരാജയത്തിന്റെ പേരിൽ നേതാക്കളെ വേട്ടയാടരുത് ഇതിന് മുമ്പും മുസ്ലിം ലീഗ് പരാജയപ്പെട്ടിട്ടുണ്ട് അതിലൊക്കെ പാഠം ഉൾകൊണ്ട് മുസ്ലിം ലീഗ് ശക്തമായി തിരിച്ചു വന്നിട്ടുമുണ്ട്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം……

തെരഞ്ഞെടുപ്പിലെ തോൽവിയും ജയവും ആദ്യത്തെ സംഭവമല്ല. ജനവിധിയിൽ പാഠങ്ങളുണ്ട്. പരാജയങ്ങളിൽനിന്ന് പാഠമുൾക്കൊണ്ട് ഫിനിക്‌സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേൽക്കുന്നതാണ് മുസ്ലിംലീഗിന്റെ ചരിത്രം. വലിയ പരാജയത്തിൽനിന്ന് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയത്തിലേക്ക് പാർട്ടി ഉയർന്നുവന്ന കാലമുണ്ടായിട്ടുണ്ട്. തെറ്റുകൾ തിരുത്തിയും കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ വരുത്തിയും പാർട്ടി മുന്നേറുക തന്നെ ചെയ്യും.

പാർട്ടി സംവിധാനങ്ങളും പ്രവർത്തകരും മികച്ച രീതിയിൽ തന്നെയാണ് ഈ തെരഞ്ഞെടുപ്പിലും പ്രവർത്തിച്ചത്. ഇടതു തരംഗത്തിലും അടിയൊഴുക്കുകളിലും ഉലഞ്ഞുപോയി എന്നത് അംഗീകരിക്കുമ്പോൾ തന്നെ പാർട്ടിയുടെ വിജയത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിച്ചവരുടെ അധ്വാനത്തെ വിലമതിച്ചേ മതിയാകൂ. ഈ സാഹചര്യത്തിൽ എല്ലാ ഉത്തരവാദിത്തവും നേതാക്കളുടെ പിരടിയിൽ വെച്ച് അവരെ വേട്ടയാടുന്നതും ശരിയായ രീതിയല്ല. പരാജയത്തിൽനിന്ന് പാഠമുൾക്കൊണ്ട് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്തം നേതാക്കൾ നിർവ്വഹിക്കുക തന്നെ ചെയ്യും.

ഇത് അവസാനത്തെ തെരഞ്ഞെടുപ്പല്ല.
അതുകൊണ്ടു തന്നെ ആരും നിരാശപ്പെടരുത്.
സാമൂഹിക ശാക്തീകരണവും സേവന പ്രവർത്തനങ്ങളും പൂർവ്വാധികം ശക്തമായി മുസ്ലിംലീഗ് തുടരും.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മഹനീയ നേതൃത്വത്തിനു പിന്നിൽ അടിയുറച്ച് നമുക്ക് ഒന്നിച്ചു നീങ്ങാം.
നാഥൻ അനുഗ്രഹിക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here