ശസ്ത്രക്രിയക്കിടെ ഏഴ് വയസുകാരി മരിച്ച സംഭവം; ചികിത്സ പിഴവ് ആരോപിക്കപ്പെട്ട യുവഡോക്ടർ തൂങ്ങി മരിച്ചു

0
317

ശസ്ത്രക്രിയക്കിടെ ഏഴ് വയസുകാരി മരിച്ചതിനെ തുടർന്ന് ചികിത്സ പിഴവ് ആരോപിക്കപ്പെട്ട യുവഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, കൊല്ലം നഗരത്തിലെ ഓർത്തോകെയർ ഉടമ കൂടിയായ ഡോ: അനൂപ് കൃഷ്ണ(35) ആണ് മരിച്ചത്, കയ്യിലെ ഞരമ്പ് മുറിച്ച ശേഷം തൂങ്ങി മരിക്കുകയായിരുന്നു.

കാലിന്റെ വളവ് മാറ്റാൻ ശസ്ത്രക്രിയക്ക് വിധേയമായ മാറനാട്‌ പുത്തൻവീട്ടിലെ സജികുമാറിന്റെയും വിനീതയുടെയും ഏകമകൾ ലക്ഷ്മി നേരത്തെ മരണപ്പെട്ടിരുന്നു, മരണകാരണം ചികിത്സ പിഴവാണെന്ന് ആരോപിച്ച് പ്രദേശവാസികളും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡോക്ടറുടെ ആശുപത്രിക്ക് മുൻപിൽ സമരവുമായി രംഗത്ത് വന്നു. ഇതിന് പിന്നാലെയാണ് ഡോക്ടർ ആത്മഹത്യ ചെയ്തത്. അനൂപിന്റെ ഭാര്യ ഇതേ ആശുപത്രിയിൽ ഡോക്ടറാണ്, ഒരു കുട്ടിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here