കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും നടത്തിയ പതിനൊന്നാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. പ്രക്ഷോഭം നടത്തുന്ന കര്‍ഷകരോട് സ്വരം കടുപ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 18 മാസത്തേക്ക് കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നത് നീട്ടിവെക്കാം എന്ന സര്‍ക്കാര്‍ വാഗ്ദാനം തങ്ങള്‍ക്ക് കഴിയുന്ന ഏറ്റവും വലിയ സമവായമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതേപറ്റി ചര്‍ച്ച ചെയ്യാന്‍ കര്‍ഷകര്‍ ഒരുക്കമാണെങ്കില്‍ മാത്രമേ ഇനി അടുത്ത വട്ട ചര്‍ച്ച നടക്കൂ എന്ന് കേന്ദ്ര കാര്‍ഷിക മന്ത്രാലയം പ്രതികരിച്ചു.
‘ നിങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ ആലോചിച്ചു. അത് ഞങ്ങളുടെ പ്രൊപ്പോസലില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് കരുതിയിട്ടല്ല. ഞങ്ങളുടെ മികച്ച പ്രൊപ്പോസലാണ് നിങ്ങള്‍ക്ക് നല്‍കിയത്. നിര്‍ഭാഗ്യവശാല്‍ നിങ്ങളത് നിഷേധിച്ചു,’ കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ചര്‍ച്ചയില്‍ പറഞ്ഞു.