വികലാംഗയായ പന്ത്രണ്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊന്നു

0
262

ഭിന്നശേഷിക്കാരിയായ പന്ത്രണ്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കഴുത്തറുത്തു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുവായ 25 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ബാനസ്‌കന്ത ജില്ലയിലെ ദീസ എന്ന സ്ഥലത്താണ് സംഭവം.

‘കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തിട്ടുണ്ട്. പ്രതി കുട്ടിയുടെ അടുത്ത ബന്ധുകൂടിയാണ്. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്’- ഡെപ്യൂട്ടി സൂപ്രണ്ട് കുശാല്‍ ഓസ പറഞ്ഞു.

ബൈക്കില്‍ കയറ്റാമെന്ന് പറഞ്ഞ് പ്രതി പെണ്‍കുട്ടിയെ വിജനമായ പ്രദേശത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. വളരെ ആസൂത്രിതമായാണ് ഇയാള്‍ കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here