വ്യാസം 100 അടി: ചിലെയിൽ വമ്പൻ ഗർത്തം രൂപപ്പെട്ടു

Must Read

ചിലി: ചിലിയിൽ, ഒരു വലിയ കെട്ടിടം ഒരുമിച്ച് വിഴുങ്ങാൻ പര്യാപ്തമായ വലിയ ഗർത്തം രൂപപ്പെട്ടു. ചിലിയുടെ തലസ്ഥാനമായ സാന്‍റിയാഗോയിൽ നിന്ന് 800 കിലോമീറ്റർ വടക്ക് ടിയാറ അമരില്ല പട്ടണത്തിനടുത്തുള്ള ഒരു ഗ്രാമീണ പ്രദേശത്താണ് ഗർത്തം രൂപപ്പെട്ടത്. ഗർത്തത്തിന് 104 അടി വീതിയുണ്ട്. യുഎസ് പ്രസിഡന്‍റിന്‍റെ ആസ്ഥാനമായ വൈറ്റ് ഹൗസിന് 85 അടി വ്യാസം മാത്രമാണുള്ളത്.

ചിലെയിലെ അൽകാപറോസ ചെമ്പുഖനിയുടെ അടുത്തായാണ് ഗർത്തം രൂപപ്പെട്ടത്. ലുൻഡിൻ മൈനിങ് എന്ന ഖനന കമ്പനി അൽകാപറോസയിൽ ഖനനം നടത്തുന്നുണ്ട്. ആർക്കും പരുക്കോ ജീവാപായമോ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഗർത്തത്തിനു 656 അടി ആഴം കണക്കാക്കപ്പെടുന്നു. ആരും ഗർത്തത്തിലേക്ക് വീഴാതിരിക്കാനായി ചുറ്റും കമ്പിവേലി ഉൾപ്പെടെ ബന്തവസ് സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.

അൽകാപറോസയിൽ ഉണ്ടായിരിക്കുന്നത് സിങ്ക്‌ഹോൾ എന്ന തരത്തിലുള്ള ഗർത്തമാണ് ശാസ്ത്രജ്ഞർ പറയുന്നു. ഭൗമോപരിതലത്തിനു താഴെ വെള്ളം പുറത്തേക്കു പോകാൻ പറ്റാത്ത സ്ഥിതിയിൽ തളംകെട്ടുന്നതാണ് സിങ്ക്‌ഹോളുകളുടെ രൂപീകരണത്തിലേക്കു നയിക്കുന്നത്. ഇവ ഖനിപ്രദേശങ്ങളിൽ പലപ്പോഴും ഉണ്ടാകാറുണ്ട്.

Latest News

കോടിയേരിയുടെ ഭൗതികശരീരം ജന്മനാട്ടിൽ; ഇന്ന് സംസ്കാരം

കണ്ണൂ‍ർ: അന്തരിച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍റെ ഭൗതികശരീരം ഇന്ന് ഉച്ചക്ക് കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് സംസ്ക്കരിക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. രാവിലെ...

More Articles Like This