സമൂഹ മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ 1 മില്യൺ നേട്ടവുമായി കാസർകോടുകാരി ധന്യ എസ് രാജേഷ്

കാസർകോട്:ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന കാസർകോട് സ്വദേശി ധന്യ എസ് രാജേഷ് ഇൻസ്റ്റാഗ്രാമിൽ 1 മില്യൺ ഫോളോവേഴ്സ് എന്ന സ്വപ്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഇതിന് മുമ്പ് ടിക്ക് ടോക്ക് എന്ന സമൂഹ മാധ്യമത്തിൽ ഒരു മില്യൺ നേട്ടം കൈവരിക്കാൻ പോകുമ്പോഴായിരുന്നു ടിക്ക് ടോക്ക് മുതലായ ചൈനീസ് ആപ്പുകളെ ഭാരത സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.

യൂട്യൂബിൽ ഒരു ലക്ഷത്തി മുപ്പത്തി എട്ടായിരത്തിലധികം സബ്സ്ക്രൈബേഴ്‌സും, യൂട്യൂബ് സിൽവർ ബട്ടനും സ്വന്തമാക്കിയിട്ടുണ്ട്.

ബിഗ് 14 ന്യൂസിന്റെ ആങ്കറായാണ് ധാന്യയുടെ കരിയർ തുടങ്ങിയത്. പിന്നീട് മോഡലിങ്ങും രണ്ടിലധികം ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ എന്ന നിലയിൽ നല്ലൊരു നേട്ടമായാണ് ഇതിനെ സമൂഹ മാധ്യമ ലോകം വിലയിരുത്തുന്നത്.