വിവാദങ്ങള്‍ കൊഴുക്കുമ്പോഴും അയോദ്ധ്യയില്‍ രാമക്ഷേത്രത്തിനൊപ്പം വിമാനത്താവളമടക്കം 500 കോടിയുടെ വികസന പദ്ധതികള്‍

0
192

ലക്നൗ: അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണ ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകവെ പ്രദേശത്തെ കാത്തിരിക്കുന്നത് വമ്പന്‍ വികസന പദ്ധതികള്‍. വിമാനത്താവളവും റെയില്‍വേ സ്റ്റേഷനും ഉള്‍പ്പെടുന്ന വിപുലമായ നവീകരണ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ക്ഷേത്രനഗരിയില്‍ 500 കോടിയിലധികം രൂപയുടെ നിരവധി വികസന പദ്ധതികളാണ് വരുന്ന രണ്ട് വര്‍ഷത്തിനിടയില്‍ പൂര്‍ത്തിയാകാന്‍ ഇരിക്കുന്നത്. സൗന്ദര്യവത്ക്കരണ പദ്ധതികള്‍ക്കാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. അയോദ്ധ്യയെ ഒരു വലിയ മത ടൂറിസം കേന്ദ്രമായി ഉയര്‍ത്താനുള്ള പദ്ധതികളാണ് ഇവയെല്ലാം. വിമാനത്താവളത്തിനും റെയില്‍വേ സ്റ്റേഷനും ഒപ്പം അടുത്തുള്ള ദേശീയ പാതയുടെയും പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും നവീകരണവും ഉള്‍പ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here