More

  കൊവിഡിന് പിന്നാലെ കാസര്‍കോട് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന; ഒരാഴ്ചക്കിടെ രണ്ട് മരണം

  Latest News

  മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലി തര്‍ക്കം; അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ച മകളെ അടിച്ചു കൊന്നു, അറസ്റ്റ്

  ഗുണ്ടൂര്‍: ആന്ധ്രാപ്രദേശില്‍ മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കളുമായി ഉടലെടുത്ത അടിപിടിയില്‍ നിന്ന് അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ച മകള്‍ അടിയേറ്റ് മരിച്ചു....

  സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42,...

  സ്വര്‍ണക്കടത്ത്: സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും റിമാന്‍ഡ് ചെയ്തു

  കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മുഖ്യപ്രതികളെ കോടതി റിമാന്റ് ചെയ്തു. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ കൊവിഡ് നിരീക്ഷണ...

  കാസർകോട്: കൊവിഡിന് പിന്നാലെ കാസർകോട് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വൻ വർധന. ജില്ലയില്‍ ഡെങ്കിപ്പനി സംശയിക്കുന്നവരുടെ എണ്ണം 1800 കടന്നു. ഒരാഴ്ചക്കിടെ ജില്ലയിൽ രണ്ട് പേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതും ആശങ്ക ഉയർത്തുകയാണ്. കുറ്റിക്കോല്‍ സ്വദേശി വീട്ടമ്മയും തൃക്കരിപ്പൂര്‍ സ്വദേശിയായ മധ്യവയസ്കനും ആണ് ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചത് . ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മലയോര മേഖലകളില്‍ മാത്രം ഒതുങ്ങിയിരുന്ന ഡെങ്കിപ്പനി ഇത്തവണ കാസര്‍കോട് നഗരസഭയടക്കം നഗരങ്ങളിലും തീരപ്രദേശത്തും പടരുകയാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കയ്യൂര്‍ ചീമേനി പഞ്ചായത്തിലാണ്. 210 പേര്‍ക്കാണ് ഇവിടെ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബളാല്‍, കള്ളാര്‍, കുറ്റിക്കോല്‍, പനത്തടി, വെസ്റ്റ് എളേരി പഞ്ചായത്തുകളില്‍ നൂറിലേറെ പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.

  അതേസമയം വിഷയത്തില്‍ ആരോഗ്യവകുപ്പിന് നേരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. കോവിഡ് പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചതിനാല്‍ ഡെങ്കിപ്പനി തടയുന്നതില്‍ ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടായെന്നാണ് വിമര്‍ശനം ഉയരുന്നത്. എന്നാൽ ആൾക്ഷാമത്തിന്‍റെ പ്രശ്നം ഉണ്ടെങ്കിലും പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. ജൂലൈ അവസാനം വരെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വലിയ വർധനക്ക് സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  സ്വപ്ന കേരളം വിട്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; ബെന്നി ബെഹനാന്‍

  കൊച്ചി: സ്വര്‍ണ്ണകള്ളക്കടത്ത് കേസിലെ പ്രതികളെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇപ്പോഴും സംരക്ഷിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എം.പി. നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്ത്...

  കള്ളനെ സ്വയം ഒളിപ്പിച്ച ശേഷം തിരയാന്‍ പറയുന്നു; പിണറായിക്കെതിരെ ആഞ്ഞടിച്ച് ബിജെപി

  സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യന്ത്രി പിണറായി വിജയന്‍ എടുത്ത തീരുമാനം കള്ളനെ സ്വയം ഒളിപ്പിച്ച ശേഷം തിരയാന്‍ പറയുന്ന രീതിയാണെന്ന് ബിജെപി.സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി കേരളത്തില്‍ എത്തിയ സംഘം ഉച്ചകഴിഞ്ഞ് കൊച്ചിയിലെ...

  സ്വര്‍ണക്കടത്ത്: സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും റിമാന്‍ഡ് ചെയ്തു

  കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മുഖ്യപ്രതികളെ കോടതി റിമാന്റ് ചെയ്തു. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് പാര്‍പ്പിക്കുക. സ്വപ്നയെ തൃശ്ശൂരിലെ നിരീക്ഷണ...

  പൊതു സ്ഥലത്ത് വെച്ച് അതിഥിത്തൊഴിലാളിയായ യുവതിയെ കയറിപ്പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  മലപ്പുറം പെരിന്തല്‍മണ്ണയില്‍ പൊതു സ്ഥലത്തുവച്ച് യുവതിയെ കയറിപ്പിടിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി.വെട്ടത്തൂര്‍ സ്വദേശി അരക്കുപറമ്പന്‍ മുഹമ്മദ് നിസാറാണ് അറസ്റ്റിലായത്. എ.ടി.എം. കൗണ്ടറില്‍ നിന്നും പുറത്തിറങ്ങിയ അതിഥിത്തൊഴിലാളിയായ യുവതിയെയാണ് യുവാവ് കയറിപ്പിടിച്ചത്....

  ഐശ്വര്യ റായിക്കും മകള്‍ ആരാദ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു

  മുംബൈ: ബച്ചന്‍ കുടുംബത്തിലെ ബോളിവുഡ് നടി ഐശ്വര്യ റായ്ക്കും മകള്‍ ആരാദ്യയ്ക്കും കോവിഡ് സ്ഥിരീകരികരിച്ചു. ഭര്‍ത്താവ് അഭിഷേക് ബച്ചനും പിതാവ് അമിതാഭ് ബച്ചനും വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഐശ്വര്യക്കും...
  - Advertisement -

  More Articles Like This

  - Advertisement -