കാമുകനുമായി ചാറ്റ് ചെയ്തതിനെ ചൊല്ലി തർക്കം; പതിനാറുകാരിക്ക് നേരെ വെടിയുതിർത്ത് സഹോദരൻ

0
86

ന്യൂഡൽഹി: കാമുകനുമായി വാട്സാപ്പിൽ ചാറ്റ് ചെയ്ത സഹോദരിക്ക് നേരേ 17-കാരൻ വെടിയുതിർത്തു. വടക്കുകിഴക്കൻ ഡൽഹിയിൽ താമസിക്കുന്ന സലൂൺ ജീവനക്കാരനാണ് സഹോദരിക്കു നേരെ വെടിവെച്ച് പരിക്കേൽപ്പിച്ചത്. വയറിന് വെടിയേറ്റ 16-കാരിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസമാണ് സംഭവം നടന്നത് .
പെൺകുട്ടി ആൺസുഹൃത്തിനോട് പതിവായി വാട്സാപ്പിൽ ചാറ്റ് ചെയ്യുന്നത് സഹോദരൻ തീരെ ഇഷ്ടപ്പെട്ടിരുന്നില്ല . എന്നാൽ സഹോദരന്റെ അനിഷ്ടം കൂട്ടാക്കാതെ പെൺകുട്ടി വാട്സാപ്പ് ചാറ്റിങ്ങും ഫോൺവിളിയും തുടർന്നു. കഴിഞ്ഞദിവസം പെൺകുട്ടി ചാറ്റ് ചെയ്യുന്നത് സഹോദരന്റെ കണ്ണിൽ പെടുകയും ഇതേച്ചൊല്ലി വഴക്കിടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സഹോദരിക്ക് നേരേ ഇയാൾ വെടിയുതിർത്തത്. വെടിയേറ്റ് വീണ പെൺകുട്ടിയെ മാതാപിതാക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രി അധികൃതരാണ് പോലീസിൽ വിവരമറിയിച്ചത് .

LEAVE A REPLY

Please enter your comment!
Please enter your name here