ഡൽഹിയിൽ നടുറോഡില്‍ വെടിവെപ്പ്, ഒരാള്‍ കൊല്ലപ്പെട്ടു

0
118

ഡൽഹിയിൽ വീണ്ടും ഗുണ്ടാസംഘങ്ങളുടെ ആക്രമണം. അര്‍ധരാത്രി നടുറോഡില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പവനാണ് എന്നയാളാണ് അക്രമികളുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഇയാള്‍ സഞ്ചരിച്ച കാറിന് നേരേ ഏകദേശം 50 റൗണ്ട് വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ച അര്‍ധരാത്രി രോഹിണിക്ക് സമീപമായിരുന്നു സംഭവം. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വധശ്രമക്കേസില്‍ പിടിക്കപ്പെട്ട അഞ്ചല്‍ മൂന്നുമാസം മുമ്പാണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. ഇയാളുടെ കാറിനെ പിന്തുടര്‍ന്നെത്തിയാണ് അക്രമിസംഘം വെടിവെപ്പ് നടത്തിയത്. അഞ്ചല്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

ദീപക് തീത്തര്‍ എന്നയാളുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. വെടിവെപ്പിലും കൊലപാതകത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന വിവരം ലഭിച്ചതായും പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here