ഡല്‍ഹി: കാണാതായ 76 കുട്ടികളെ കണ്ടെത്തി വീട്ടുകാരെ ഏല്‍പ്പിച്ച വനിതാ ഹെഡ് കോണ്‍സ്റ്റബിളിന് ഡല്‍ഹി പൊലീസ് മുന്‍കൂര്‍ സ്ഥാനക്കയറ്റം നല്കി ആദരിച്ചു . ഇതോടെ മികച്ച സേവനത്തിന് പ്രോത്സാഹനമായി പ്രമോഷന് കിട്ടുന്ന ഡല്‍ഹിയിലെ ആദ്യത്തെ പൊലീസ് ഓഫീസറായി സീമ ധക്ക മാറി.
ദില്ലിയിലെ ഔട്ടർ നോർത്ത് ജില്ലയിൽ നിയുക്തമായിട്ടുള്ള സീമ ധാക്ക എന്ന ഹെഡ് കോൺസ്റ്റബിളിന്റെ പ്രകടനം ഏറെ ബഹുമതി അർഹിക്കുന്നതാണ് .
കാണാതായ കുട്ടികളെ ഡല്‍ഹിയില്‍ നിന്ന് മാത്രമല്ല, പശ്ചിമബംഗാള്‍, പഞ്ചാബ് തുടങ്ങിയ പല സ്ഥലങ്ങളിൽ നിന്നുമായാണ് കണ്ടെത്തിയിയത്. 76 കുട്ടികളിൽ 56 കുട്ടികളും 14 വയസ്സിന് താഴെയുള്ളവരാണ്.
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് ലഭിച്ച പരാതിയിലാണ് സീമ ധാക്ക വിശദമായ അന്വേഷണം നടത്തിയത്. മൂന്ന് മാസത്തെ അന്വേഷണത്തിലൂടെ കുട്ടികളെയെല്ലാം കണ്ടെത്തി മാതാപിതാക്കളെ ഏല്പിക്കുകയും ചെയ്തു .
കുട്ടികളെ കാണാതാകുന്ന കേസുകള്‍ മികച്ച രീതിയില്‍ അന്വേഷിച്ച് കണ്ടെത്തുന്നവര്‍ക്ക് പ്രമോഷന് നല്കുന്ന പദ്ധതി കഴിഞ്ഞ ആഗസ്റ്റിലാണ് ആരംഭിച്ചത്.
കോണ്‍സ്റ്റബിള്‍, ഹെഡ്കോണ്‍സ്റ്റബിള്‍ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ കാണാതായ 50തോ അതിലധികമോ കുട്ടികളെ ഒരു വര്‍ഷം കണ്ടെത്തണം കുട്ടികൾ 14 വയസ്സില്‍ താഴെയുള്ളവരായിരിക്കണം
കണ്ടെത്തുന്ന 15 കുട്ടികള്‍ എട്ട് വയസ്സിന് താഴെയുള്ളവരായിരിക്കണം. തുടങ്ങിയവയാണ് മുന്‍കൂര്‍ പ്രമോഷനുള്ള യോഗ്യത. ഈ ഉത്തരവ് ഇറങ്ങിയതോടെ കുട്ടികളെ കാണാതായ പരാതിയില്‍ സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു