ഡല്‍ഹി വംശഹത്യ: അന്വേഷണം പക്ഷപാതപരം, പുനരന്വേഷണം വേണം: ആവശ്യവുമായി മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സംഘം

0
72

ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യയില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സം ഘം രംഗത്ത്. നിലവിലെ അന്വേഷണം തീര്‍ത്തും പക്ഷപാതപരമാണെന്ന് ഒമ്പതംഗ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സംഘം ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച് ഡല്‍ഹി പൊലിസ് കമ്മീഷണര്‍ എസ്.എന്‍ ശ്രീവാസ്തവക്ക് തുറന്ന കത്തെഴുതിയിരിക്കുകയാണ് ഇവര്‍. ഒട്ടും പക്ഷപാതിത്വമില്ലാതെ സത്യസന്ധമായിട്ടായിരിക്കണം അന്വേഷണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
കലാപവവംശഹത്യയുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലിസ് സമര്‍പ്പിച്ച രേഖകളും നടത്തിയ അന്വേഷണങ്ങളും രാഷ്ട്രീയതാത്പര്യങ്ങളാല്‍ സ്വാധീനിക്കപ്പെട്ടതും പക്ഷപാതപരവുമാണ്. നിയമവാഴ്ചയിലും ഭരണഘടനയിലും വിശ്വസിക്കുന്ന എല്ലാ പൊലിസുകാരിലും (സര്‍വീസിലിരിക്കുന്നവരിലും വിരമിച്ചവരിലും) ഇത് വേദനയുണ്ടാക്കുന്നുണ്ട്,’ കത്തില്‍ പറയുന്നു.

മുന്‍ സ്പെഷ്യല്‍ സി.ബി.ഐ ഡയറക്ടര്‍ കെ സലീം അലി, പ്രധാനമന്ത്രിയുടെ ഓഫിസിലെ സ്പെഷ്യല്‍ ഡ്യൂട്ടി മുന്‍ ഓഫിസര്‍ എ.എസ് ദൗലത്ത്, നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലെ മുന്‍ ഡി.ജി ഷാഫി ആലം, പഞ്ചാബിലെ മുന്‍ ഡി.ജി.പി( ജയില്‍) മൊഹീന്ദര്‍ ഔലാഖ് എന്നിവരും കത്തയച്ചവരില്‍ ഉള്‍പ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here