More

  ജൂൺ മൂന്നിന് കാണാതായ ബാർ ജീവനക്കാരന്റെ അസ്ഥികൂടം കണ്ടെത്തി; മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

  Latest News

  അറസ്റ്റിലായ കഞ്ചാവ് പ്രതിക്ക് കോവിഡ്; സ്റ്റേഷനിലുള്ളവരെ നിരീക്ഷണത്തിലാക്കും

  കൊച്ചി: പോലീസ് പിടികൂടിയ കഞ്ചാവ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊച്ചി ചേരാനല്ലൂര്‍ പോലീസ് പിടികൂടിയ പ്രതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ സ്റ്റേഷനില്‍...

  ബി.ജെ.പിയിലേക്കില്ല സചിന്‍ പൈലറ്റ്; പുതിയ പാര്‍ട്ടിയുണ്ടാക്കിയേക്കുമെന്ന് സൂചന

  ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ബി.ജെ.പിയിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ സചിന്‍ പൈലറ്റ്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍...

  സ്വര്‍ണ്ണക്കടത്ത്: സ്വപ്നയ്ക്കും സന്ദീപിനുമെതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും

  കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്ക് എതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് രേഖാമൂലം...

  കോട്ടയം: ജൂൺ മൂന്നിന് കുടവെച്ചൂരിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. നാട്ടകത്ത് നിന്ന് കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങൾ കുടവെച്ചൂർ വെളുത്തേടത്തുചിറയിൽ ഹരിദാസിന്റെ മകൻ ജിഷ്ണു (23)വിന്റേതാണ്. വസ്ത്രങ്ങളും ചെരുപ്പും ബന്ധുക്കൾ തിരിച്ചറിഞ്ഞു. കുമരകത്തെ ബാര്‍ ഹോട്ടല്‍ ജീവനക്കാരനായ ഇയാളെ ഈ മാസം മൂന്ന് മുതല്‍ കാണാതായിരുന്നു. മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെത്തിയ ചെരുപ്പും മൊബൈല്‍ ഫോണും സംബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.

  മൃതദേഹാവശിഷ്ടങ്ങൾ അൽപസമയത്തിനകം പോസ്റ്റ്മോർട്ടം ചെയ്യും. യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ പറഞ്ഞു. ജൂൺ മൂന്നിനാണ് ഇയാളെ കാണാതായത്. കുമരകം ആശിര്‍വാദ് ബാറിലെ ജീവനക്കാരനായിരുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഇന്ത്യ പ്രസ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് കാടുമൂടി കിടന്ന ഭാഗത്തുനിന്നും ഇന്നലെ രാവിലെയാണ് അസ്ഥികൂടം കണ്ടെത്തിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു സ്ഥലം വൃത്തിയാക്കുന്നവരാണ് ഇത് ആദ്യം കണ്ടത്. ഇവര്‍ പൊലീസിനെ അറിയിച്ചു. മാംസം പൂര്‍ണമായും അഴുകിയ നിലയിലായിരുന്നു. പ്രസിന്റെ പഴയ കന്റീന്‍ കെട്ടിടത്തിനു സമീപം മരത്തിനു താഴെയാണ് അസ്ഥികൂടം കിടന്നിരുന്നത്.

  രാവിലെ എട്ടിന് വീട്ടില്‍ നിന്നിറങ്ങിയ ജിഷ്ണു സൈക്കിൾ ശാസ്തക്കുളത്തിന് സമീപം വെച്ച് ബസില്‍ കുമരകത്തേക്ക് തിരിച്ചു. യാത്രക്കിടെ ബാറിൽ ജീവനക്കാരനായ സുഹൃത്തിനെ വിളിച്ചിരുന്നു. എട്ടേമുക്കാലോടെ ജിഷ്ണുവിന്‍റെ ഫോണ്‍ ഓഫായി പിന്നീട് യാതൊരു വിവരവുമില്ല. രാത്രി ഏഴ് മണിയോടെ ബാർ മാനേജരടക്കം നാലുപേര്‍ ജിഷ്ണുവിനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോളാണ് മാതാപിതാക്കള്‍ വിവരം അറിഞ്ഞത്. രാത്രി തന്നെ അന്വേഷണം ആരംഭിച്ച വൈക്കം പൊലീസിന് 20 ദിവസത്തിലേറെ അന്വേഷിച്ചിട്ടും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

  മരത്തില്‍ ഒരു തുണി തുങ്ങിക്കിടക്കുന്നതായും കണ്ടെത്തിയിരുന്നു. ഇത് ഇയാള്‍ ധരിച്ച ഷര്‍ട്ടിന്റെ അവശിഷ്ടമാണെന്നാണു സംശയം. ഇതിനു താഴെ വീണു കിടക്കുന്നതു പോലെയാണ് അസ്ഥികൂടം. ധരിച്ച ജീന്‍സിന്റെ അവശിഷ്ടങ്ങളും അസ്ഥികൂടത്തിലുണ്ട്. സമീപത്തു നിന്ന് ചെരുപ്പും മൊബൈല്‍ ഫോണും കണ്ടെത്തി. അതേ സമയം ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. പരിചയമില്ലാത്ത സ്ഥലത്ത് ജിഷ്ണു എങ്ങിനെ എത്തിയെന്ന് അന്വേഷിക്കണമെന്നും ജിഷ്ണു ധരിച്ചിരുന്ന സ്വര്‍ണമാല കണ്ടെത്താനായില്ലെന്നും കുടുംബം പറയുന്നു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  സ്വര്‍ണ്ണക്കടത്ത്: സ്വപ്നയ്ക്കും സന്ദീപിനുമെതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും

  കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്ക് എതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് രേഖാമൂലം...

  അറസ്റ്റിലായ കഞ്ചാവ് പ്രതിക്ക് കോവിഡ്; സ്റ്റേഷനിലുള്ളവരെ നിരീക്ഷണത്തിലാക്കും

  കൊച്ചി: പോലീസ് പിടികൂടിയ കഞ്ചാവ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊച്ചി ചേരാനല്ലൂര്‍ പോലീസ് പിടികൂടിയ പ്രതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ സ്റ്റേഷനില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന മുഴുവന്‍ പോലീസുകാരോടും ക്വാറന്റീനില്‍ പോകാന്‍...

  താണ്ഡവമാടി കോവിഡ്: ലോകത്ത് 1.30 കോടി രോഗ ബാധിതർ: മരണം 5.71 ലക്ഷം

  ലോകത്ത് കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 3,952 പേര്‍. പുതിയതായി 1.94 ലക്ഷം പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 214 രാജ്യങ്ങളിലായി 1.30 കോടി ജനങ്ങള്‍ക്കാണ് ഇതുവരെ...

  സ്വപ്നക്ക് കേരളം വിടാൻ ഉന്നത സഹായം ലഭിച്ചു

  തിരുവനന്തപുരം: സ്വർണ്ണകടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും കേരളം വിടാൻ ഉന്നത സഹായം ലഭിച്ചതായി സൂചന .ത്രിപ്പിൾ ലോക്ഡൗൺ നില നിൽക്കുന്ന തിരുവനന്തപുരത്ത് നിന്ന് ഉന്നത സഹായ...

  കെസി വേണു ഗോപാൽ ജയ്പൂരിലേക്ക്,സചിൻ പൈലറ്റ് നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തില്ലെങ്കിൽ കോൺഗ്രസ്സ് നടപടിയിലേക്ക്,സർക്കാറിന് ഭീഷണി ഇല്ലെന്ന് അശോക് ഗെലോട്ട്

  ഡൽഹി:കെസി വേണുഗോപാൽ ജയ്പൂരിലേക്ക്,സചിൻ പൈലറ്റിനെതിരെ കോൺഗ്രസ്സ് നടപടിയിലേക്ക്,സർക്കാറിന് ഭീഷണി ഇല്ലെന്ന് അശോക് ഗെലോട്ട്,കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദ്ധേശ്രപ്രകാരമാണ് വേണുഗോപാലിന്റെ യാത്ര.സചിൻ പൈലറ്റിനോട് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ കോൺഗ്രസ്സ് ആവശ്യപ്പെട്ടു....
  - Advertisement -

  More Articles Like This

  - Advertisement -