കേരളം അങ്കത്തിലേക്ക്; ഏപ്രിൽ ആറിന് നിയമസഭാ തെരെഞ്ഞെടുപ്പ് വോട്ടെണ്ണൽ മെയ് രണ്ടിന്

0
237

കേരളടക്കമുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ ആറിന് തെരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണൽ മെയ് 2 ന്. കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം പരിഗണിച്ചുകൊണ്ടാണ് തീയതി നിശ്ചയിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. അഞ്ച് സംസ്ഥാനങ്ങളിലേയും പ്രധാന ഉത്സവങ്ങളും പരീക്ഷകളും പരിഗണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here