നിവർ ചുഴലിക്കാറ്റ്; ചെന്നൈ വിമാനത്താവളം അടച്ചിട്ടു

0
51

തമിഴ്‌നാടിനെ ഭീതിയിലാഴ്ത്തി നിവർ ചുഴലിക്കാറ്റ് പുലർച്ചെ രണ്ട് മണിയോട് കൂടി
തീരം തൊടും, ചുഴലിക്കാറ്റ് കണക്കിലെടുത്ത് തമിഴ്‍നാട്ടിൽ ഇന്ന് പൊതു അവധി ആയിരുന്നു, ചെന്നൈ എയർപോർട്ട് അടച്ചിട്ടു, മെട്രോ സർവീസും നിർത്തി വെച്ചു. ഏഴോളം ജില്ലകളിൽ പൊതുഗതാഗതം പൂർണമായും നിർത്തി വെച്ചു, തമിഴ്‌നാടിനൊപ്പം കേന്ദ്ര ഭരണപ്രദേശമായ പോണ്ടിച്ചേരിയിലും കാറ്റ് നാശം വിതക്കാൻ സാധ്യതയുണ്ട്, ഈ ഇടങ്ങളിലെല്ലാം നാശനഷ്ടങ്ങൾ കുറക്കാൻ ആവശ്യമായ നടപടികൾ സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. ഒരു ലക്ഷം ആളുകളെയാണ് വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചത്, ജനങ്ങൾക്ക് കർശന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here