ഒരാഴ്ച്ചക്കിടയിൽ മരിച്ചത് രണ്ട് റിമാന്റ് പ്രതികൾ; പ്രതിക്കൂട്ടിൽ പൊലീസും ജയിൽ വകുപ്പും

0
106

കഴിഞ്ഞ ഒരാഴ്ച്ചക്കിടെ പൊലീസ് റിമാൻഡിൽ മരണപ്പെട്ടത് രണ്ട് പേർ. മരണ കാരണം പൊലീസ് മർദ്ദനം മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കൾ ഇതിനകം രംഗത്ത് വന്നിട്ടുണ്ട്. ജയിൽ വകുപ്പിനും പൊലീസിനും എതിരെയാണ് ബന്ധുക്കൾ പരാതി ഉന്നയിക്കുന്നത്. തട്ടിപ്പു കേസിൽ റിമാന്റ് കഴിയുമ്പോഴാണ് കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറമ്പിൽ ഷഫീഖ് (36) മരണമടഞ്ഞത്. വയോധികയെ കബളിപ്പിച്ച് 3000 രൂപയും സ്വർക്കമ്മലും തട്ടിയെടുത്ത കേസിൽ ഈ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ച്ച പുലർച്ചെ 2.20 ന് കിണ്ണാശ്ശേരി കുറ്റിയില്‍ത്താഴം കരിമ്പൊയിലില്‍ ബീരാന്‍ കോയ (61) കോഴിക്കോട് സബ് ജയിലിൽ തൂങ്ങിമരിച്ചത്. സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ച കേസിൽ റിമാന്റിൽ കഴിയവേയായിരുന്നു സംഭവം. ഇദ്ദേഹത്തിന്റെ പേരിലുള്ള പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്ന പരാതിയുമായി ഭാര്യ ഷഹര്‍ബാനു രംഗത്ത് വന്നിരുന്നു.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡി.ജി.പി, ജില്ലാ കളക്ടര്‍, പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here