More

  സൗദിയില്‍ 21 ദിവസത്തേക്ക് കര്‍ഫ്യൂ; ഉത്തരവ് ലംഘിച്ചാല്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ നടപടിയുണ്ടാകുമെന്ന് സല്‍മാന്‍ രാജാവ്

  Latest News

  സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 1426 പേർ രോഗമുക്തി നേടി, 1242 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് കോവിഡ് മരണങ്ങൾ...

  ‘മലപ്പുറത്തെ ജനങ്ങള്‍ക്ക് എന്റെ സല്യൂട്ട്, നടന്‍ സൂര്യ

  സ്വന്തം ജീവന്‍ പോലും പണയം വച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മലപ്പുറത്തുകാരെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. എയര്‍ ഇന്ത്യയും തങ്ങളുടെ...

  കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ; മകള്‍ക്ക് കുത്തിവയ്പ്പ് എടുത്തുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍

  മോസ്‌കോ: കൊവിഡിനെതിരെ ആദ്യ വാക്‌സിന്‍ റഷ്യ വികസിപ്പിച്ചതായി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചു. തന്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് കുത്തിവയ്പ് നടത്തിയതായി അദ്ദേഹം വ്യക്തമാക്കി....

  റിയാദ്: സൗദിയില്‍ തിങ്കളാഴ്ച വൈകിട്ട്‌ മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. സല്‍മാന്‍ രാജാവാണ് ഇതുസംബന്ധിച്ച്‌ ഉത്തരവിറക്കിയത്. കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണ നടപടികളുടെ ഭാഗമായിട്ടാണ് കര്‍ഫ്യൂ. വൈകിട്ട്‌ ഏഴ് മുതല്‍ പുലര്‍ച്ച ആറു വരെയാണ് കര്‍ഫ്യൂ. മാര്‍ച്ച്‌ 23 മുതല്‍ അടുത്ത 21 ദിവസത്തേക്ക് കര്‍ഫ്യൂ തുടരും. ഈ സമയ പരിധിയില്‍ അവശ്യ സര്‍വീസ് ഒഴികെ മുഴുവന്‍ സ്ഥാപനങ്ങളും അടക്കേണ്ടി വരും. ആളുകള്‍ക്കും പുറത്തിറങ്ങുന്നതിന് ഉത്തരവ് വിലക്കേര്‍പ്പെടുത്തുന്നു. വ്യക്തികളുടെ വാഹനങ്ങള്‍ക്കും നിരത്തിലിറങ്ങാന്‍ ഈ സമയത്ത് നിയന്ത്രണമുണ്ടാകും.

  എന്നാല്‍ ആരോഗ്യ മേഖല, സുരക്ഷാ വിഭാഗം, സൈന്യം, മാധ്യമങ്ങള്‍ എന്നിവര്‍ക്ക് കര്‍ഫ്യൂവില്‍ ഇളവുണ്ട്. കോവിഡ് 19 പടരാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും സല്‍മാന്‍ രാജാവിന്റെ ഉത്തരവില്‍ പറയുന്നു. കര്‍ഫ്യൂ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സുരക്ഷാ വിഭാഗം പരിശോധനക്കുണ്ടാകും. ഇതിനിടെ സൗദിയില്‍ ഞായറാഴ്ച മാത്രം 119 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 511 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

  സ്വന്തം സുരക്ഷയ്ക്കായി കര്‍ഫ്യൂ സമയങ്ങളില്‍ പൗരന്മാരും താമസക്കാരും ഒരുപോലെ അവരുടെ വീടുകളില്‍ തന്നെ തങ്ങാന്‍ മന്ത്രാലയം നിര്‍ദേശിച്ചു. പൊതു-സ്വകാര്യ രംഗത്തെ സുപ്രധാന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കില്ല

  ദില്ലി: കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കാനിടയില്ല. നിലവിലെ സാഹചര്യം അനുകൂലമല്ലെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഇന്നലെ...

  അമ്മയെ കൊന്ന് യുവതി നാടുവിട്ടു; കാമുകനൊപ്പം ആന്‍ഡമാനില്‍ ഉല്ലസിക്കുന്നതിനിടെ പിടിയില്‍

  ബെംഗളൂരു: അമ്മയെ കൊലപ്പെടുത്തുകയും സഹോദരെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത് രക്ഷപ്പെട്ട യുവതിയെ പൊലീസ് പിടികൂടി. സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ മൂപ്പത്തിമൂന്നുകാരി അമൃത ചന്ദ്രശേഖറിനെയാണ് ബുധനാഴ്ച ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറില്‍നിന്ന് പൊലീസ്...

  ഒരു കോവിഡ് കേസ് പോലും ഇല്ലാത്ത 100 ദിനങ്ങള്‍: ന്യൂസിലാന്‍ഡിന്റെ നേട്ടത്തില്‍ അത്ഭുദപ്പെട്ട് മറ്റു രാജ്യങ്ങള്‍ പ്രധാനമായും മൂന്ന് നിയന്ത്രണങ്ങളാണ് രാജ്യത്ത് നടപ്പിലാക്കിയത്

  ലോകമെങ്ങും കൊവിഡ് ഭീതിയില്‍ ജീവിക്കുമ്‌ബോള്‍, ഒരു കോവിഡ് സമ്ബര്‍ക്ക കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത നൂറ് ദിവസം കഴിഞ്ഞിരിക്കുകയാണ് ന്യൂസിലന്‍ഡില്‍. വൈറസ് വ്യാപനം കുറഞ്ഞതോടെ രാജ്യത്തെ സാമ്പത്തിക, സാമൂഹിക പ്രവര്‍ത്തനങ്ങള്‍...

  കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കുന്നു

  ദില്ലി: ജമ്മു കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കുന്നു. ആഗസ്റ്റ് 16 മുതല്‍ ജമ്മുവിലെയും കശ്മീരിലെയും ഒരോ ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 4ജി സേവനങ്ങള്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍...

  ഇനി 24 മണിക്കൂറും മുടങ്ങാതെ വൈദ്യുതി, വിതരണം തടസപ്പെട്ടാല്‍ നഷ്ടപരിഹാരം അക്കൗണ്ടിലെത്തും

  ന്യൂഡല്‍ഹി: 24 മണിക്കൂറും രാജ്യത്ത് വൈദ്യുതി വിതരണം നടത്താന്‍ തയ്യാറെടുത്ത് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ ചട്ടങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് ഇടതടവില്ലാതെ ജനങ്ങള്‍ക്ക് വൈദ്യുതി വിതരണം ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.വൈദ്യുതി...
  - Advertisement -

  More Articles Like This

  - Advertisement -