കോവിഡ് വ്യാപനം; സംസ്ഥാനമൊട്ടാകെ 144 പ്രഖ്യാപിച്ചു

0
1853

കോവിഡ് പ്രതിരോധത്തിനായി സംസ്ഥാനമൊട്ടാകെ സിആർപിസി 144 പ്രകാരം ആൾക്കൂട്ടം ചേരുന്നത് തടഞ്ഞ് സർക്കാർ ഉത്തരവിറക്കി. ഇതോടെ സംസ്ഥാനത്ത് അഞ്ച് പേരിലധികം പേർ കൂട്ടം ചേർന്ന് നിൽക്കുന്നതിന് നിരോധനം നിലവിൽ വന്നു, ലംഘിക്കുന്നവർക്കെതിരെ ക്രിമിനൽ നിയമ പ്രകാരം നടപടി സ്വീകരിക്കും.

സംസ്ഥാനത്ത് കോവിഡ് ബാധ രൂക്ഷമായ സന്ദർഭത്തിലാണ് പുതിയ നടപടി, ഇന്നും ഇന്നലെയും മാത്രം എണ്ണായിരത്തിൽ പരം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. നാളെ ഗാന്ധി ജയന്തിപരിഗണിച്ച് മറ്റന്നാൾ മുതലാണ് നിരോധനാജ്ഞ പ്രാബല്യത്തിൽ വരിക.

LEAVE A REPLY

Please enter your comment!
Please enter your name here