More

    ബി.ജെ.പി കോര്‍ കമ്മറ്റി യോഗത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ വിമര്‍ശനം

    Latest News

    മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലി തര്‍ക്കം; അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ച മകളെ അടിച്ചു കൊന്നു, അറസ്റ്റ്

    ഗുണ്ടൂര്‍: ആന്ധ്രാപ്രദേശില്‍ മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കളുമായി ഉടലെടുത്ത അടിപിടിയില്‍ നിന്ന് അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ച മകള്‍ അടിയേറ്റ് മരിച്ചു....

    സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

    തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42,...

    സ്വര്‍ണക്കടത്ത്: സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും റിമാന്‍ഡ് ചെയ്തു

    കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മുഖ്യപ്രതികളെ കോടതി റിമാന്റ് ചെയ്തു. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ കൊവിഡ് നിരീക്ഷണ...

    കൊച്ചി: കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായ വി മുരളീധരനെതിരെ ബിജെപിക്കുളളില്‍ വിമര്‍ശനം. കൊച്ചിയില്‍ ചേര്‍ന്ന ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിലാണ് വി മുരളീധരന് എതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നത്. കൃഷ്ണദാസ് പക്ഷമാണ് മുരളീധരനെ കടന്നാക്രമിച്ച് രംഗത്ത് വന്നത്. കേന്ദ്ര മന്ത്രിയായ വി മുരളീധരന്റെ പേഴ്സണല്‍ സ്റ്റാഫില്‍ കോണ്‍ഗ്രസുകാരുണ്ടെന്ന് പികെ കൃഷ്ണദാസ് ആരോപിച്ചു.

    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഇന്ന് കൊച്ചിയില്‍ ബി.ജെ.പി കോര്‍ കമ്മറ്റി യോഗം ചേര്‍ന്നത്. യോഗത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് കൃഷ്ണദാസ് പക്ഷം ഉന്നയിച്ചിരിക്കുന്നത്. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളില്‍ കോണ്‍ഗ്രസ് ബന്ധമുള്ളവരും പാര്‍ട്ടി ബന്ധമില്ലാത്തവരും ഉണ്ട്. കൂടാതെ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ ഉള്‍പ്പെട്ടയാള്‍ മന്ത്രിയുടെ ഓഫീസിലെ നിത്യ സന്ദര്‍ശകനാണ്. ഇയാള്‍ ഓഫീസ് അംഗത്തെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്.

    പാര്‍ട്ടി നേതാക്കള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകരെ നിശാരപ്പെടുത്തുന്ന കാര്യങ്ങളാണ് നടക്കുന്നതെന്നുമാണ് കൃഷ്ണദാസ് പക്ഷം ആരോപണം ഉന്നയിച്ചിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെയടക്കം വിദേശത്ത് നിന്ന് മടക്കിക്കൊണ്ടുവരുന്നതില്‍ ഇടപെടല്‍ നടത്തിയില്ലെന്നും ഇവര്‍ ആരോപണം ഉന്നയിക്കുന്നു. എന്നാല്‍ കേന്ദ്രമന്ത്രിക്കെതിരായി വിമര്‍ശനങ്ങളില്‍ കഴന്പില്ലെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നിലപാട്. മുരളീധരനും വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ പങ്കെടുത്തിരുന്നു.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    കോവിഡ് 19: കുടുംബ ചടങ്ങിൽ പങ്കെടുത്ത ആറു പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചു

    കോട്ടയം: കോട്ടയത്ത് കുടുംബ ചടങ്ങിൽ പങ്കെടുത്ത ആറു പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മാമോദീസ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ടയില്‍ രോഗം...

    കള്ളനെ സ്വയം ഒളിപ്പിച്ച ശേഷം തിരയാന്‍ പറയുന്നു; പിണറായിക്കെതിരെ ആഞ്ഞടിച്ച് ബിജെപി

    സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യന്ത്രി പിണറായി വിജയന്‍ എടുത്ത തീരുമാനം കള്ളനെ സ്വയം ഒളിപ്പിച്ച ശേഷം തിരയാന്‍ പറയുന്ന രീതിയാണെന്ന് ബിജെപി.സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി കേരളത്തില്‍ എത്തിയ സംഘം ഉച്ചകഴിഞ്ഞ് കൊച്ചിയിലെ...

    സ്വര്‍ക്കടത്തു കേസില്‍ പുതിയ വാദവുമായി ന്യൂസ്18

    തിരുവനന്തപുരംം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ നിരവധി നുണപ്പ്രചാരണങ്ങളാണ് ഉയര്‍ന്നതെന്നും ചാനലിന്റെ കൃത്രിമ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉപയോഗിച്ച് നടന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്നും ന്യൂസ് 18 ചാനല്‍.ഈ...

    സ്വര്‍ണക്കടത്ത്: സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും റിമാന്‍ഡ് ചെയ്തു

    കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മുഖ്യപ്രതികളെ കോടതി റിമാന്റ് ചെയ്തു. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് പാര്‍പ്പിക്കുക. സ്വപ്നയെ തൃശ്ശൂരിലെ നിരീക്ഷണ...

    സ്വർണ്ണക്കടത്ത്:റമീസിനെ അറസ്റ്റ് ചെയ്തത് സരിത്തിന്റെ മൊഴി പ്രകാരം

    കൊച്ചി:സ്വർണ്ണകടത്ത് കേസിൽ മലപ്പുറം പെരുന്തൽമണ്ണ സ്വദേശി റമീസിനെ അറസ്റ്റ് ചെയ്തത് സ്വർണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലെന്ന് സൂചന.കടത്ത്സ്വർണ്ണങ്ങൾ വാങ്ങി വിൽക്കുന്ന ആളാണ് റമീസ് എന്നാണ് സൂചന,സ്വപ്ന...
    - Advertisement -

    More Articles Like This

    - Advertisement -