More

  മുസ്ലിം ലീഗിൽ തീരുമാനമെടുക്കുന്നത് അറിയുന്നില്ലെന്ന് വിമർശനം
  ലീഗ് യോഗത്തിലെ വിമർശനങ്ങൾ ചർച്ചയാകുമ്പോൾ…

  Must Read

  30 വയസുകാരിയായ വനിതാ കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം;മൂന്ന് പേര്‍ അറസ്റ്റില്‍

  മധ്യപ്രദേശ് : മധ്യപ്രദേശില്‍ വനിത കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത് വിഡിയോ ചിത്രീകരിച്ച്‌ ഭീഷണിപ്പെടുത്തിയ സംഭവം. മൂന്ന് പേര്‍ അറസ്റ്റിലായി . മധ്യപ്രദേശിലെ നീമുക്...

  അസം പൊലീസിന്റെ ക്രൂരതയിൽ മരിച്ചവരില്‍ ഒരാള്‍ 12 വയസുകാരന്‍ പോസ്റ്റ് ഓഫീസില്‍ നിന്ന് ആധാര്‍ വാങ്ങാന്‍ പോകവേയാണ് ഷെയ്ഖ് ഫരീദ് മരിച്ചതെന്ന് കുടുംബം

  ഗുവാഹത്തി:അസമില്‍ പൊലീസുമായുള്ള സംഘര്‍ഷത്തില്‍ മരിച്ചവരില്‍ ഒരാള്‍ 12 വയസുകാരന്‍. സിപാജര്‍ സ്വദേശിയായ ഷെയ്ഖ് ഫരീദ് ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പോസ്റ്റ് ഓഫീസില്‍ നിന്ന്...

  കോഴിക്കോട്:മുസ്ലിം ലീഗിൽ തീരുമാനമെടുക്കുന്നത് ഭാരവാഹികൾ പോലും അറിയുന്നില്ലെന്ന് മുസ്ലിംലീഗ് ഭാരവാഹി യോഗത്തിൽ വിമർശനം
  കാര്യങ്ങൾ ഒരു നേതാവ് കൈകാര്യം ചെയ്യുന്ന രീതി അവസാനിപ്പിക്കണം
  മുസ്ലിംലീഗ് ഭാരവാഹി യോഗത്തിൽ പികെ ഫിറോസ് പങ്കെടുത്തതിനെതിരെയും വിമർശനമുയർന്നു പികെ കുഞ്ഞാലികുട്ടിക്ക് അനുകൂലമായി സംസാരിക്കാനാണ് ഫിറോസിനെ പങ്കെടുപ്പിച്ചതെന്ന് ആരോപണം

  മുസ്‌ലിം ലീഗിലെ സാമ്പത്തിക കാര്യങ്ങള്‍ ഒരു നേതാവ് മാത്രം കൈകാര്യം ചെയ്യുന്ന രീതി അവസാനിപ്പിക്കണമന്ന് ലീഗ് നേതൃയോഗത്തില്‍ കെ.എം ഷാജി. സാമ്പത്തിക ഇടപാടുകള്‍ നേതൃനിരയിലെ പ്രധാന നേതാക്കങ്ങള്‍ അറിഞ്ഞാകണമെന്നും ഷാജി യോഗത്തിൽ ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കാന്‍ ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചെന്ന ആരോപണത്തിൽ കെ.എസ് ഹംസ വിമർശമുയർത്തി.

  കെ.എം ഷാജി, പി.എം സാദിഖലി തുടങ്ങിയവർ വിമർശനം ഉന്നയിച്ചപ്പോൾ യോഗത്തിൽ കുഞ്ഞാലിക്കുട്ടിയെ പ്രതിരോധിക്കാനെത്തിയത് പി.കെ ഫിറോസും നജീബ് കാന്തപുരവുമാണ്. അതേസമയം തെരഞ്ഞെടുപ്പിലെ തിരിച്ചടി എന്നതിലുപരി ലീഗ് ഭാരവാഹി യോഗത്തിലുയർന്നത് നേതൃത്വത്തിനെതിരായ പൊതു വിമർശനമായിരുന്നു. സംഘടനാ രീതികളില്‍ അഴിച്ചുപണി വേണമെന്ന ആവശ്യമാണ് കെ.എം ഷാജി അടക്കമുള്ള നേതാക്കള്‍ ഉന്നയിച്ചത്. വിമർശം തണുപ്പിക്കാനാണ് എല്ലാ വിഭാഗം നേതാക്കളെയും ഉള്‍പ്പെടുത്തി സമിതിയെ തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ നിയോഗിച്ചത്.

  പ്രവർത്തക സമിതി ഒഴിവാക്കി നേതൃയോഗത്തിലേക്ക് ചുരുക്കിയപ്പോള്‍ വിമർശം കുറയുമെന്നായിരുന്നു നേതാക്കളുടെ പ്രതീക്ഷ. പി.കെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് ചർച്ചാ വിഷയമായാല്‍ പ്രതിരോധിക്കാന്‍ തന്ത്രങ്ങളും നേതാക്കള്‍ മെനഞ്ഞിരുന്നു. നേതൃത്വത്തിന്‍റെ പ്രവർത്തന രീതി സംബന്ധിച്ച കൃത്യമായ വിമർശമാണ് ഒരു വിഭാഗം നേതാക്കള്‍ ഉന്നയിച്ചത്.

  കെ എം ഷാജി, പി എം സാദിഖലി, കെ.എസ് ഹംസ, മായിന്‍ ഹാജി തുടങ്ങിയവരാണ് പ്രധാനമായി വിമർശമുയർത്തിയതെങ്കിലും മിക്ക നേതാക്കളുടെ ഏറിയും കുറഞ്ഞും വീഴ്ചകള്‍ ചൂണ്ടിക്കാട്ടി. ഏതാനും നേതാക്കള്‍ മാത്രമിരുന്ന് കാര്യങ്ങള്‍ തീരുമാനിക്കുന്ന രീതി തന്നെ മാറണം. ഭരണഘടനാ പരമായ സംഘടനാ ഘടനകളിലൂടെയാകണം തീരുമാനങ്ങളുണ്ടാകാന്‍. കോണ്‍ഗ്രസിലുള്‍പ്പെടെ തലമുറമാറ്റമുണ്ടായി. പാർട്ടിയിലും നേതൃമാറ്റത്തിനും പ്രവർത്തന ശൈലിയുടെ മാറ്റത്തിനും സമയമായെന്നും നേതാക്കള്‍ പറഞ്ഞു.

  വാർത്താ സമ്മേളനത്തില്‍ സാദിഖലി തങ്ങള്‍ സമ്മതിച്ചതും കുഞ്ഞാലിക്കുട്ടി തിരുത്തിയതുമെല്ലാം ഒമ്പത് മണികൂർ നീണ്ടുനിന്ന യോഗത്തിലെ ചർച്ചകളുടെ പ്രതിഫലനമാവുകയും ചെയ്തു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  Latest News

  30 വയസുകാരിയായ വനിതാ കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം;മൂന്ന് പേര്‍ അറസ്റ്റില്‍

  മധ്യപ്രദേശ് : മധ്യപ്രദേശില്‍ വനിത കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത് വിഡിയോ ചിത്രീകരിച്ച്‌ ഭീഷണിപ്പെടുത്തിയ സംഭവം. മൂന്ന് പേര്‍ അറസ്റ്റിലായി . മധ്യപ്രദേശിലെ നീമുക്...

  കോൺഗ്രസ്സിൽ നിന്ന് ചോര്‍ന്നു കൊണ്ടിരിക്കുന്ന ദളിത് വോട്ടുകള്‍ തിരിച്ചു പിടിക്കൽ ലക്ഷ്യം കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും,ഇരുവര്‍ക്കും ലഭിച്ചിട്ടുള്ളത് ചില സുപ്രധാന ഉറപ്പുകള്‍

  ന്യൂഡല്‍ഹി: സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കനയ്യ കുമാറും രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് എം എല്‍ എ ജിഗ്നേഷ് മേവാനിയും വരുന്ന ചൊവ്വാഴ്ച കോണ്‍ഗ്രസില്‍...

  അസം പൊലീസിന്റെ ക്രൂരതയിൽ മരിച്ചവരില്‍ ഒരാള്‍ 12 വയസുകാരന്‍ പോസ്റ്റ് ഓഫീസില്‍ നിന്ന് ആധാര്‍ വാങ്ങാന്‍ പോകവേയാണ് ഷെയ്ഖ് ഫരീദ് മരിച്ചതെന്ന് കുടുംബം

  ഗുവാഹത്തി:അസമില്‍ പൊലീസുമായുള്ള സംഘര്‍ഷത്തില്‍ മരിച്ചവരില്‍ ഒരാള്‍ 12 വയസുകാരന്‍. സിപാജര്‍ സ്വദേശിയായ ഷെയ്ഖ് ഫരീദ് ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പോസ്റ്റ് ഓഫീസില്‍ നിന്ന് ആധാര്‍ വാങ്ങാന്‍ പോകവേയാണ് ഷെയ്ഖ് ഫരീദ്...

  വി.​എം സുധീരന്റെ പിണക്കം അറിഞ്ഞില്ല പ്ര​തി​ക​ര​ണ​വു​മാ​യി വി.​ഡി. സ​തീ​ശ​ന്‍

  തി​രു​വ​ന​ന്ത​പു​രം: ഡി​സി​സി പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി.​എം. സു​ധീ​ര​ന് അ​തൃ​പ്തി​യു​ള്ള​താ​യി അ​റി​യി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. സു​ധീ​ര​നെ നേ​രി​ല്‍ ക​ണ്ട് സം​സാ​രി​ക്കു​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. സു​ധീ​ര​ന്‍ രാ​ജി​വ​ച്ച​തി​ന്‍റെ കാ​ര​ണം ത​നി​ക്ക​റി​യി​ല്ല....

  കോൺഗ്രസ്സിലെ കലഹം തുടരുന്നു

  രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി നോ​ക്കു​കു​ത്തി​ പാ​ര്‍​ട്ടി​യി​ല്‍ വേ​ണ്ട​ത്ര കൂ​ടി​യാ​ലോ​ച​ന ന​ട​ക്കു​ന്നി​ല്ല രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യി​ല്‍​നി​ന്നും സു​ധീ​ര​ന്‍ രാ​ജി​വ​ച്ചു തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ല്‍ വീ​ണ്ടും പൊ​ട്ടി​ത്തെ​റി. കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യി​ല്‍​നി​ന്നും...

  More Articles Like This

  We would like to show you notifications for the latest news and updates.
  Dismiss
  Allow Notifications