പ്രവാസികള്‍ക്ക് അതിഥി തൊഴിലാളികളുടെ മൂല്യം വരെയില്ലെ?; പ്രവാസികളും കേരളാ ജനതയുടെ ഭാഗമാണ്; കടലിനപ്പുറമുള്ള മലയാളികളുടെ കൂടി മുഖ്യമന്ത്രിയാണ് പിണറായി വിജയൻ; പ്രതിഷേധം…

0
79

പ്രവാസികള്‍ അതിഥി തൊഴിലാളികളല്ലെന്നും അതിനാല്‍ അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന സംരക്ഷണം പ്രവാസികള്‍ക്ക് നല്‍കാനാകില്ലെന്നും സര്‍ക്കാര്‍. നോര്‍ക്ക സെക്രട്ടറി കെ. ഇളങ്കോവന്‍ ഇറക്കിയ ഉത്തരവിലാണ് ഈ തീരുമാനമുള്ളത്. പ്രവാസികളെ അതിഥി തൊഴിലാളികളായി പരിഗണിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിർദേശിച്ചിരുന്നു. ഇതിന് മറുപടിയായാണ് നോര്‍ക്ക സെക്രട്ടറി സര്‍ക്കാരിനുവേണ്ടി ഉത്തരവ് ഇറക്കിയത്. പ്രവാസികളെ അതിഥി തൊഴിലാളികളായി കാണാന്‍ കഴിയില്ല എന്ന് വ്യക്തമാക്കിയാണ് നോര്‍ക്ക ഉത്തരവ് പുറത്തിറക്കിയത്. പ്രവാസികളും കുടിയേറ്റ തൊഴിലാളികളും തമ്മില്‍ നിരവധി വ്യത്യാസമുണ്ടെന്നാണ് ഉത്തരവിൽ പറയുന്നത്.

ALSO READ ട്രൂനാറ്റ് കിറ്റ്, പ്രതിസന്ധിയൊഴിയാതെ പ്രവാസികൾ; സർക്കാർ ഇടപെടൽ നിർണായകം

എന്നാൽ ഈ പ്രസ്തവനയ്‌ക്കെതിരെ പ്രതിപക്ഷവും പ്രവാസി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. പ്രവാസികളും കേരളാ ജനതയുടെ ഭാഗമാണെന്നും കടലിനപ്പുറമുള്ള മലയാളികളുടെ കൂടി മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക ശക്തികളിൽ ഒന്നായ പ്രവാസികളോടുള്ള ക്രൂരതയാണെന്നുമാണ് വിമർശനങ്ങൾ.

രക്ഷാവിമാനത്തിലും രക്ഷയില്ലേ?; യുവതിക്ക് നേരെ ലൈംഗികാതിക്രമം

19 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; പ്രതീക്ഷയോടെ കോൺഗ്രസും ബിജെപിയും; കണക്ക് കൂട്ടലുകൾ ഇങ്ങനെ…


Criticism of the Norka statement and the CM

LEAVE A REPLY

Please enter your comment!
Please enter your name here