36ഓളം ക്രിമിനല്‍ കേസുകളിലെ പ്രതി ബിജെപി അംഗത്വം സ്വീകരിക്കാനെത്തി; പൊലീസിനെ കണ്ടപ്പോൾ മുങ്ങി

0
255

ചെന്നൈ: ബിജെപി അംഗത്വം സ്വീകരിക്കാനെത്തിയ കൊലക്കേസുകളിലെ പ്രതി പൊലീസിനെ കണ്ടതോടെ രക്ഷപ്പെട്ടു. ചെന്നൈ വെണ്ടലൂരിനടുത്തായിരുന്നു സംഭവം. ആറ് കൊലക്കേസ് ഉള്‍പ്പെടെ 36ഓളം ക്രിമിനല്‍ കേസുകളിലെ പ്രതിയായ സൂര്യയാണ് രക്ഷപ്പെട്ടത്. പരിപാടിക്കെത്തിയ ഇയാളുടെ നാല് സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് എല്‍ മുരുഗന്‍ അടക്കം പങ്കെടുക്കുന്ന പരിപാടിയിലാണ് കൊടുംകുറ്റവാളിയായ സൂര്യ എത്തിയത്. ഇയാള്‍ പങ്കെടുക്കുന്നതറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാല്‍ പൊലീസ് സാന്നിധ്യം മനസ്സിലാക്കിയ ഇയാള്‍ അവിടെ നിന്ന് മുങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here