‘കയ്യും വെട്ടി കാലും വെട്ടി പച്ചക്കൊടിയില്‍ പൊതിഞ്ഞു കെട്ടും’ മുസ്ലിം ലീഗുകാർക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി സിപിഎം

0
511

കണ്ണൂരില്‍ മുസ്ലിം ലീഗുകാർക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി സിപിഐഎം പ്രവര്‍ത്തകരുടെ പ്രകടനം. കൊല്ലേണ്ടവരെ കൊല്ലും, തല്ലേണ്ടവരെ തല്ലും എന്നതടക്കമുള്ള പ്രയോഗങ്ങളുമായാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. കണ്ണൂര്‍ മയ്യില്‍ ചെറുപഴശ്ശിയിലായിരുന്നു പ്രകടനം.

കൊല്ലേണ്ടവരെ പ്രസ്ഥാനം കൊന്നിട്ടുണ്ടേ, തല്ലേണ്ടവരെ തല്ലിയിട്ടുണ്ടേ, കയ്യും വെട്ടി കാലും വെട്ടി പച്ചക്കൊടിയില്‍ പൊതിഞ്ഞുകെട്ടി ചോരച്ചെങ്കൊടി നാട്ടും തുടങ്ങിയ വാചകങ്ങളാണ് മുദ്രാവാക്യത്തിലുള്ളത്.

ലീഗ് നേതാക്കളുടെ പേരെടുത്ത് പറഞ്ഞായിരുന്നു മുദ്രാവാക്യം. ‘കൊല്ലേണ്ടവരെ കൊല്ലും ഞങ്ങള്‍. തല്ലേണ്ടവരെ തല്ലും ഞങ്ങള്‍. കൊടുത്തിട്ടുണ്ടീ പ്രസ്ഥാനം. കൊന്നിട്ടുണ്ടീ പ്രസ്ഥാനം. കയ്യും കൊത്തി, കാലും കൊത്തി, പച്ചക്കൊടിയില്‍ പൊതിഞ്ഞുകെട്ടി, ചോരച്ചെങ്കൊടി നാട്ടും ഞങ്ങള്‍. മുസ്ലിം ലീഗിന്‍ ചെറ്റകളേ ഞങ്ങള്‍ക്കാരെ കൊല്ലണമെങ്കില്‍ പാണക്കാട്ടില്‍ പോകേണ്ട, ട്രെയ്‌നിങ്ങൊന്നും കിട്ടേണ്ട. ഓര്‍ത്തുകളിച്ചോ തെമ്മാടികളേ…’, മുദ്രാവാക്യം ഇങ്ങനെ.

LEAVE A REPLY

Please enter your comment!
Please enter your name here