സഹകരണ ബാങ്കില്‍ സിപിഎം ജില്ലാ നേതാവിന്റെ മകന്റെ ലക്ഷങ്ങളുടെ സ്വര്‍ണ പണയ തട്ടിപ്പ്; വിവാദമായതോടെ സസ്‌പെന്‍ഡ് ചെയ്ത് ബാങ്ക് തലയൂരി

0
161

കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കില്‍ സിപിഎം ജില്ലാ നേതാവിന്റെ മകന്റെ ലക്ഷങ്ങളുടെ
സ്വര്‍ണ പണയ തട്ടിപ്പ്. സിപിഎം ജില്ലാ കമ്മറ്റിയംഗമായ വി.ജി. പത്മനാഭന്റെ മകന്‍ ബിനേഷ് പി.വി. നടത്തിയ തിരിമറി വിവാദമായതോടെ ഇയാളെ സസ്‌പെന്റ് ചെയ്ത് ബാങ്ക് തലയൂരി. ആളുകള്‍ പണയത്തിന് വച്ച സ്വര്‍ണം വ്യാജരേഖയുണ്ടാക്കി ഇതേ ബാങ്കില്‍ വീണ്ടും പണയപ്പെടുത്തിയാണ് തട്ടിപ്പ്. 38 ലക്ഷത്തിലേറെ രൂപയുടെ തിരിമറി നടന്നെന്നും പണം തിരിച്ചടച്ച് രക്ഷപ്പെടാനുള്ള ശ്രമാണ് ഇപ്പോള്‍ നടത്തുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. പേരാവൂര്‍ കൊളക്കാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ പണയം വച്ച സ്വര്‍ണം തിരിച്ചെടുക്കാനായി ഒരു ഉഭഭോക്താവ് എത്തിയപ്പോഴാണ് കള്ളി വെളിച്ചത്തായത്. ഇദ്ദേഹത്തിന്റെ പേരിലുള്ള സ്വര്‍ണം ലോക്കറിലില്ല. സ്വര്‍ണം മറ്റൊരാളുടെ പേരില്‍ ഇതേ ലോക്കറില്‍ പണയം വച്ചിട്ടുണ്ടെന്ന് പിന്നീട് മനസിലായി. ഇങ്ങനെ വ്യാജരേഖ ചമച്ചും അളവില്‍ തിരിമറി കാണിച്ചും ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. തട്ടിപ്പ് പുറത്തായതോടെ ക്ലര്‍ക്കായ ബിനേഷിനെ ബാങ്ക് സസ്‌പെന്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here