ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസെന്ന് സിപിഎം

തിരുവല്ല :തിരുവല്ലയില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ
കൊലയ്ക്ക് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം പ്രാദേശിക നേതൃത്വം ആരോപിച്ചു.

പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.
ബി. സന്ദീപ് കുമാറാണ് കൊല്ലപ്പെട്ടത്. ഇന്ന് രാത്രി എട്ടോടെയാണ് ആക്രമണം തിരുവല്ല മേപ്രാലില്‍ ആണ് സംഭവം. മുന്‍ പഞ്ചായത്ത് അംഗം കൂടിയാണ് സന്ദീപ്.

ബൈക്കില്‍ എത്തിയ മൂന്നംഗ സംഘമാണ് സന്ദീപിനെ വെട്ടിയതെന്നാണ് വിവരം. ഗുരുതരമായ പരിക്കുകളോടെ സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പസമയത്തിനകം മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചു ദിവസമായി പെരിങ്ങര മേഖലയില്‍ ആര്‍.എസ്.എസ് – സി.പി.എം സംഘര്‍ഷം നിലനിന്നിരുന്നു.

കൊലപാതകവിവരം പുറത്തു വന്നതിന് പിന്നാലെ സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് എത്തിയിട്ടുണ്ട്