47 വർഷത്തെ സിപിഎം കോട്ട പിടിച്ചെടുത്തു; കണ്ണൂർ കൂടാളിയിൽ കോൺഗ്രസ് മെമ്പർക്ക് ക്രൂര മർദ്ദനം

0
347

കണ്ണൂരില്‍ വാര്‍ഡ് മെമ്പര്‍ക്ക് ക്രൂരമര്‍ദനം. സിപിഐഎം അനുകൂല വാര്‍ഡില്‍ വിജയിച്ച കോണ്‍ഗ്രസ് അംഗമാണ് ക്രൂരമര്‍ദനത്തിനിരയായത്. കൂടാളി താറ്റിയോട്ടെ കോണ്‍ഗ്രസ് അംഗം മനോഹരനാണ് മര്‍ദനമേറ്റത്.

വോട്ടര്‍മാരോട് നന്ദി പറയാന്‍ ചെന്നപ്പോഴായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് മനോഹരന്‍ ആരോപിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്ന ഡിസംബ‍ർ പതിനാറാം തീയതി നടന്ന അക്രമത്തിന്റെ ദൃശമാണ് ഇപ്പോൾ പുറത്തുവന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി ജയിച്ച മനോഹരൻ നന്ദി വോട്ടർമാർക്ക് പറയാൻ വീടുകളിൽ കയറുന്നതിനിടെ ഒരു സംഘം ആളുകൾ മർദ്ദിക്കുകയായിരുന്നു. മെന്പർ വന്ന കാറും സിപിഎം പ്രവർത്തകർ അടിച്ചു തകർക്കുന്നതും പ്രചരിക്കുന്ന ദൃശ്യത്തിൽ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here