ഖുര്‍ആനെ മറയാക്കുന്നത് ശബരിമലയേക്കാള്‍ വലിയ പ്രത്യാഘാതമാകും സി പി എമ്മിന് ഏൽപ്പിക്കുക; മുന്നറിയിപ്പുമായി എന്‍. കെ പ്രേമചന്ദ്രന്‍

0
354

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഖുര്‍ആനെ മറയാക്കി പ്രസ്താവനകള്‍ നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി എന്‍. കെ പ്രേമചന്ദ്രന്‍ എം.പി. ശബരിമലയില്‍ നേരിട്ടതിനെക്കാള്‍ വലിയ തിരിച്ചടിയാകും ഇക്കാര്യത്തില്‍ സര്‍ക്കാരിന് വിശ്വാസികളില്‍ നിന്ന് നേരിടേണ്ടി വരികയെന്ന് എന്‍. കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിനും ഇപ്പോള്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും മയക്കു മരുന്നു കേസില്‍ നിന്നും രക്ഷപ്പെടാനുമുള്ള പ്രസ്താവനകളാണ് ഇതെല്ലാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സ്വര്‍ണക്കടത്ത് കേസിനെ ഖുര്‍ആന്റെ മറപിടിച്ച് എതിര്‍ക്കുമ്പോള്‍ അത് ബി.ജെ.പിക്ക് വളരാനുള്ള അവസരമൊരുക്കും. കോണ്‍ഗ്രസ് തകര്‍ന്നാലും ബി.ജെ.പി ളര്‍ന്നാല്‍ പ്രശ്‌നമില്ലെന്നാണ് ഇടതുപക്ഷത്തിനുള്ളതെന്നും എന്‍. കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here