കോവിഡ് വാക്‌സിൻ; നിർത്തിവെച്ച മരുന്ന് പരീക്ഷണം പുനരാരംഭിച്ചു

0
119

മരുന്ന് പരീക്ഷിച്ചയാളിൽ അജ്ഞാത രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നിർത്തിവെച്ച കോവിഡ് വാക്‌സിൻ പരീക്ഷണം ഇന്ത്യയിൽ പുനരാരംഭിച്ചു, ഇത് സംബന്ധിച്ച് ഡിസിജിഐ അനുവാദം ലഭിച്ചതായി മരുന്ന് നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച മരുന്നാണ് നിലവിൽ പരീക്ഷണത്തിലുള്ളത്, ഇ മരുന്ന് പരീക്ഷിച്ച ഒരു വോളന്റിയർക്ക് അജ്ഞാത രോഗം സ്ഥിരീകരിച്ചത് ആശങ്കക്ക് വകവെച്ചിരുന്നു, തുടർന്ന് ലോകവ്യാപകമായി മരുന്ന് പരീക്ഷണം നിർത്തി വെക്കുകയുണ്ടായി, ഇതാണ് ഇപ്പോൾ മന്ത്രാലയത്തിന്റെ അനുമതിയോട് കൂടി പുനരാരംഭിച്ചിരിക്കുന്നത്. മരുന്ന് സുരക്ഷിതമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷണം പുനരാരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here