അൺലോക്ക് അഞ്ചാംഘട്ടം, മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

0
683
Lock icon. Padlock sign. Unlock Vector illustration Flat

കോവിഡ് പ്രതിരോധിക്കുന്നതിന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നീക്കുന്ന അഞ്ചാം ഘട്ടത്തിലെക്കുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. പുതിയ നിർദേശങ്ങൾ പ്രകാരം കണ്ടെയ്‌ൻമെൻറ് സോണുകളിൽ ഒക്ടോബർ അവസാനം വരെ കർശനമായി ലോക്ക്ഡൗൺ ഏർപ്പെടുത്തും. ഒക്ടോബർ പതിനഞ്ചിന് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അനുവാദം നൽകി, സംസ്ഥാനങ്ങൾക്ക് തുറക്കുകയോ തുറക്കാതിരിക്കുകയോ ചെയ്യാം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചാൽ ഹാജർ നിരബന്ധമാക്കരുത്. സംസ്ഥാന സർക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും സ്വന്തം നിലക്ക് ലോക്ക്ഡൗൺ പ്രഖ്യാപിക്കരുതെന്ന് കേന്ദ്രം നിർദേശം നൽകി, അന്തർസംസ്ഥാന യാത്രകൾക്കോ അന്തർ ജില്ലാ യാത്രകൾക്കോ യാതൊരു വിലക്കും ഏർപ്പെടുത്തുവാൻ പാടുള്ളതല്ല. സിനിമ തിയേറ്ററുകൾക്ക് പകുതി സീറ്റുകൾ മാത്രം അനുവദിച്ച് തുറന്ന് പ്രവർത്തിക്കാം, ഇതിന് ആവശ്യമായ മാർഗനിർദേശങ്ങൾ സർക്കാർ പുറപ്പെടുവിക്കും.

അതേസമയം മഹാരാഷ്ട്രയിൽ ഒക്ടോബർ അവസാനം വരെ ലോക്ക്ഡൗൺ നീട്ടി, ലോക്കൽ ട്രെയിനുകളിൽ ഡബ്ബവാലകൾക്ക് സഞ്ചരിക്കാൻ അനുവാദം നൽകി, നേരത്തെ തീരുമാനിച്ചതിൽ നിന്നും വിരുദ്ധമായി വിദ്യാഭ്യസ സ്ഥാപനങ്ങൾ ഒക്ടോബർ പതിനഞ്ച് വരെ അടച്ചിടാൻ കർണാടക സർക്കാർ തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here