കടുത്ത നിയന്ത്രണങ്ങൾക്കിടയിലും യു.എ.ഇയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂവായിരത്തി അഞ്ഞൂറിനും മുകളിൽ തന്നെയാണ് പോസിറ്റീവ് കേസുകൾ. അതേ സമയം രോഗമുക്തി നേടുന്നവരുടെ എണ്ണം ഗണ്യമായി ഉയർന്നിട്ടുണ്ട്.
24 മണിക്കൂറിനുള്ളിൽ 3,566 പേർക്കു കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. 4,051 പേർ കോവിഡ് മുക്തരായി. ഇന്നലെ മാത്രം ഒന്നേമുക്കാൽ ലക്ഷത്തോളം പേർക്ക് കോവിഡ് പരിശോധന നടന്നു.