ആരോഗ്യ പ്രവർത്തകയ്ക്ക് കോവിഡ്; എറണാകുളത്ത് 60 കുട്ടികടക്കം നിരീക്ഷണത്തിൽ

0
104

എറണാകുളത്ത് ആരോഗ്യ പ്രവർത്തകയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ 60 കുട്ടികൾ നിരീക്ഷണത്തിൽ. എറണാകുളം ചൊവ്വരയിലാണ് ആരോഗ്യ പ്രവർത്തകയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി കുത്തിവെയ്പ് എടുത്ത കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രത്തിലെ രണ്ട് ഡോക്ടർമാരും ഏഴ് ജീവനക്കാരും നിലവിൽ നിരീക്ഷണത്തിലാണ്.

ബസ്സിൽ കൊറോണ രോഗി; നിലവിളിച്ച് കണ്ടക്ടർ, ഇറങ്ങിയോടി യാത്രക്കാർ

ചൊവ്വര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരുടെ കുടുംബാംഗങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കിയതോടെ ഭർത്താവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇരുവരെയും കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയോടെയാണ് നഴ്സിന് കൊറോണ വൈറസ് ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങിയത്. അതോടെ ബുധനാഴ്ച കുത്തിവെയ്പെടുത്ത കുട്ടികൾ അവരുടെ കുടുംബങ്ങൾ എന്നിവരോടെ നിരീക്ഷണത്തിൽ പ്രവേശിക്കാൻ ആവശ്യപ്പെടുകയായിരുന്നു. കാലടി ശ്രീമൂലനഗരം മേഖലയിലുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. രോഗം സ്ഥിരീകരിച്ച അവരുടെ ഭർത്താവിന്റെ സമ്പർക്കപ്പട്ടികയും ആരോഗ്യ വകുപ്പ് തയ്യാറാക്കി വരുന്നുണ്ട്.

നഗ്നദേഹത്ത് മക്കൾ ചിത്രം വരയ്ക്കുന്നത് സമൂഹ മാധ്യമത്തിലിട്ടു; സൂര്യ ഗായത്രിക്കെതിരെ കേസ്

Covid to health worker; 60 children in Ernakulam under surveillance

LEAVE A REPLY

Please enter your comment!
Please enter your name here