ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം തീരുമാനം; ആരോഗ്യമന്ത്രി

0
131

ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. നിലവില്‍ ഇതുസംബന്ധിച്ച് നിര്‍ദേശം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്തതെന്നും തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്കുള്ള കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന സംസ്ഥാന സർക്കാരിന്റെ നിബന്ധന പ്രായോഗികമല്ലെന്നും ഇത്തരം നിർദേശങ്ങൾ പ്രവാസികളോട് ചെയ്യുന്ന ക്രൂരതയാണെന്നും സർക്കാർ നിബന്ധന പിൻവലിക്കണമെന്നും പ്രവാസി സംഘടനകളൂം പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവന.

ALSO READ: പ്രതിഷേധങ്ങൾ ഫലം കാണുന്നു; ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്നവർക്കുള്ള കോവിഡ് പരിശോധനാ നിബന്ധന ഒഴിവാക്കാനൊരുങ്ങി കേരളാ സർക്കാർ

മറ്റു രാജ്യങ്ങളില്‍നിന്ന് വരുന്ന മലയാളികള്‍ക്ക്‌ കോവിഡ് പരിശോധന നടത്തിയ ശേഷം വരണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത് അവരുടെ തന്നെ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു. പോസിറ്റീവ് ആയ ആളുകളില്‍നിന്ന് സഹയാത്രക്കാര്‍ക്ക് രോഗം പകരുന്ന സാഹചര്യം ഒഴിവാക്കാനാണ് പരിശോധിച്ച ശേഷം വരുന്നതായിരിക്കും ഉചിതം എന്നു പറഞ്ഞതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിനു ശേഷമായിരിക്കും ഇത്തരം കാര്യങ്ങളില്‍ തീരുമാനം ഉണ്ടാവുക. നിലവില്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. മറ്റു രാജ്യങ്ങളിലെ മലയാളികള്‍ക്ക് പരിശോധന നടത്താനും ചികിത്സ ഉറപ്പുവരുത്താനും നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് കേന്ദ്രസര്‍ക്കാര്‍ ചെയ്യുമെന്നുതന്നെയാണ് കരുതുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

RECENT POSTS

മുഖ്യമന്ത്രിയെ ട്രോളി വിടി ബൽറാം എംഎൽഎ

’16 വയസ്സ് മുതല്‍ എട്ടുവര്‍ഷം വരെ പീഡനം’ ;ട്രെയിനി എസ്ഐക്കെതിരെ ബന്ധുവിന്‍റെ പരാതി

Covid test for expatriates aboard chartered flight

LEAVE A REPLY

Please enter your comment!
Please enter your name here