കോവിഡ് രോഗമുക്തിയില്‍ അമേരിക്കയെ മറികടന്ന് ലോകത്ത് ഇന്ത്യ ഒന്നാമത്

0
205

ഡല്‍ഹി: കോവിഡ് രോഗമുക്തിയില്‍ ഇന്ത്യ ഒന്നാമത് എത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ ഇന്ത്യ അമേരിക്കയെ മറികടന്നതായി മന്ത്രാലയം ട്വീറ്റ് ചെയ്തു.

രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 42 ലക്ഷം കവിഞ്ഞു. അമേരിക്കയെ പിന്തള്ളി രോഗമുക്തിയില്‍ ഇന്ത്യ ഒന്നാമത് എത്തിയതായി ട്വീറ്റില്‍ പറയുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 53,08,015 ആയി. നിലവില്‍ 10,13,964 പേര്‍ ചികില്‍സയിലുണ്ട്.

ഇന്നലെ മാത്രം 1,247 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 85,619 ആയി. ഇതുവരെ രാജ്യത്ത് 42,08,432 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇന്നലെ വരെ രാജ്യത്ത് 6,24, 54, 254 പേരുടെ സ്രവ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,81,911 പേരുടെ സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here