More

  പ്രവാസി മടക്കത്തിന് ഇളവ്; കോവിഡ് പരിശോധന ഇല്ലാത്ത രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് വരാം

  Latest News

  മിന്നലേറ്റ് 23 പേര്‍ മരിച്ചു

  പാറ്റ്ന: ബിഹാറില്‍ മിന്നലേറ്റ് 23 പേര്‍ മരിച്ചു. അഞ്ച് ജില്ലകളിലായാണ് ഇത്രയും മരണം. ഭോജ്പൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്.

  പബ്ജി കളിച്ച് ചികിത്സയ്ക്കും പഠനത്തിനുമായി മാറ്റിവച്ചിരുന്ന 16 ലക്ഷം രൂപ 17കാരന്‍ നഷ്ടപ്പെടുത്തി

  ചണ്ഡിഗഡ്: പബ്ജി ഗെയിം കളിച്ച് 17കാരന്‍ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ. പഞ്ചാബിലാണ് സംഭവം. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് 16 ലക്ഷം...

  മകന്‍ കൊറോണ ബാധിച്ച് മരിച്ചതില്‍ മാതാപിതാക്കള്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു

  ഭുവനേശ്വര്‍: കോവിഡ് ബാധിച്ച് മകന്‍ മരിച്ചതില്‍ മണിക്കൂറുകള്‍ക്ക് ശേഷം മാതാപിതാക്കള്‍ മനംനൊന്ത് ജീവനൊടുക്കി. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. ജില്ലയിലെ കബിസുര്യനഗര്‍ പോലീസ്...

  പ്രവാസികള്‍ക്കുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിബന്ധനയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. കോവിഡ് പരിശോധന ഇല്ലാത്ത രാജ്യങ്ങളില്‍ നിന്ന് പിപിഇ കിറ്റ് ധരിച്ച് വരാം. വിമാന കമ്പനികള്‍ ഇതിനായി സൌകര്യം ഒരുക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. കോവിഡ് പരിശോധന നടത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റിയത്. കോവിഡ് പരിശോധന സംവിധാനമില്ലാത്ത രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് പിപിഇ കിറ്റുകള്‍ മതി. കോവിഡ് പരിശോധന നടത്താത്ത രാജ്യങ്ങളില്‍ നിന്നു വരുന്ന പ്രവാസികള്‍ പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ ഇക്വിപ്‌മെന്റ് ധരിച്ച്‌ യാത്ര ചെയ്യാം. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

  കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവാസികള്‍ക്ക് മടങ്ങാനുള്ള സമയം ഇന്ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. ബഹ്റൈനും സൌദിയും ഒമാനും ട്രൂനാറ്റ് ടെസ്റ്റ് നടത്തുന്നില്ല. ഇതോടെ ഈ രാജ്യങ്ങളിലെ പ്രവാസികളുടെ കോവിഡ് ടെസ്റ്റ് അനിശ്ചിതത്വത്തിലായിരുന്നു. യുഎഇയില്‍ നിലവിലുള്ള റാപ്പിഡ് ടെസ്റ്റ് ഉപയോഗിക്കും. ഖത്തറിലുള്ളവര്‍ക്ക് ഇസ്തിറാഹ് ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് ആണെങ്കില്‍ നാടണയാം. കുവൈത്തില്‍ വിമാനത്താവളത്തിലെ ആന്റിബോഡി ടെസ്റ്റ് പരിശോധന ഉപയോഗപ്പെടുത്താനാണ് നീക്കം.

  പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട് കേരളം മുന്നോട്ടുവച്ച ആവശ്യങ്ങള്‍ കേന്ദ്രം തള്ളുകയായിരുന്നു. പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ ട്രൂ നാറ്റ് കോവിഡ് പരിശോധന വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. ട്രൂ നാറ്റ് പരിശോധന ഗള്‍ഫ് രാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും അതിനാല്‍ അത് സാധ്യമല്ലെന്നും കേന്ദ്രം അറിയിച്ചു. ചീഫ് സെക്രട്ടറിക്കാണ് കേന്ദ്രം മറുപടി നല്‍കിയത്. കോവിഡ് പോസിറ്റീവ് ആയവരെ മറ്റൊരു വിമാനത്തില്‍ കൊണ്ടുവരാന്‍ സജ്ജീകരണമൊരുക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യവും കേന്ദ്രം തള്ളി.

  മന്ത്രിസഭാ തീരുമാനങ്ങൾ പ്രായോഗികമാണോയെന്ന് പരിശോധിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. പിപിഇ കിറ്റ് സുഗമമായി ലഭിക്കുമോ, തുക പ്രവാസികൾക്ക് താങ്ങാനാകുമോ എന്നൊക്കെ പരിശോധിക്കണം. ഇക്കര്യങ്ങളിൽ അടിയന്തര നടപടികളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിഥി തൊഴിലാളികൾക്കുള്ള സൗകര്യങ്ങൾ പോലും പ്രവാസികൾക്ക് ലഭിച്ചില്ല. പ്രവാസികളെ കൃത്യ സമയത്ത് നാട്ടിലെത്തിച്ചിരുന്നെങ്കിൽ ഇത്രയും മരണം സംഭവിക്കില്ലായിരുന്നു. പിപിഇ കിറ്റിന്റെ ചിലവ് സർക്കാർ വഹിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ചിലര്‍ മനഃപൂര്‍വം രോഗം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് കടകംപള്ളി

  തിരുവനന്തപുരം: ചിലര്‍ മനഃപൂര്‍വം രോഗം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതായി സംശയമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിലേക്കുള്ള പ്രവേശനം നിരോധിക്കും...

  പബ്ജി കളിച്ച് ചികിത്സയ്ക്കും പഠനത്തിനുമായി മാറ്റിവച്ചിരുന്ന 16 ലക്ഷം രൂപ 17കാരന്‍ നഷ്ടപ്പെടുത്തി

  ചണ്ഡിഗഡ്: പബ്ജി ഗെയിം കളിച്ച് 17കാരന്‍ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ. പഞ്ചാബിലാണ് സംഭവം. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് 16 ലക്ഷം രൂപ പബ്ജി കളിക്കാനായി പതിനേഴുകാരന്‍ ഉപയോഗിച്ചത്....

  കോവിഡ് അമേരിക്കക്കെതിരെയുള്ള ചൈനയുടെ ആസൂത്രിത നീക്കം; ട്രംപ്

  വാഷിങ്ടണ്‍: കോവിഡ് അമേരിക്കക്കെതിരെയുള്ള ചൈനയുടെ ആസൂത്രിത നീക്കമെന്ന് ട്രംപ്: 'ചൈനയില്‍നിന്നുള്ള മഹാമാരി, അതാണിത്, ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒന്നുതന്നെയായിരുന്നു, പക്ഷേ അവരതിന് അനുവദിച്ചു. ഞങ്ങള്‍ പുതിയൊരു വ്യാപാര കരാര്‍ ഒപ്പിട്ടിരുന്നു....

  കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതിതീവ്രം;രോഗ ബാധിതർ 20,000 ലേക്ക് കടന്നു

  ബംഗളൂരു;കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതിതീവ്രം രോഗ ബാധിതർ 20,000 ലേക്ക് കടന്നു രണ്ട് ദിവസത്തിനുള്ളിൽ കര്‍ണാടകയില്‍ 3000 ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 1694...

  തിങ്കളാഴ്ച മുതല്‍ നിയമസഭയിലെ മുഴുവന്‍ ജീവനക്കാരും ജോലിക്ക് എത്തണമെന്ന് ഉത്തരവ്

  തിരുവനന്തപുരം:തിങ്കളാഴ്ച മുതല്‍ നിയമസഭയിലെ മുഴുവന്‍ ജീവനക്കാരും ജോലിക്ക് ഹാജരാകണം. ഈ മാസം അവസാനം ധന ബില്ല് പാസാക്കുന്നതിനായി നിയമസഭാ സമ്മേളനം ചേരുന്ന സാഹചര്യത്തിലാണ് ഈ ഉത്തരവ്. നിലവില്‍ 50 ശതമാനം...
  - Advertisement -

  More Articles Like This

  - Advertisement -