സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; ഇന്ന് റിപ്പോർട്ട് ചെയ്‌തത്‌ ഇതുവരെ ഉള്ളതിൽ ഏറ്റവും ഉയർന്ന രോഗബാധ, പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനായിരം കവിഞ്ഞേക്കുമെന്ന് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി; വരുന്നത് കടുത്ത ജാഗ്രതയുടെ ദിനങ്ങൾ

0
71

കേരളത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്‌തത്‌ 1564 കോവിഡ് കേസുകളാണ്. സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും കൂടുതൽ കേസുകൾ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മുപ്പത്തിനായിരത്തിൽ പരം സാമ്പിളുകളാണ് ഇന്ന് ടെസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ ഇത് ഇരുപതിനായിരം മാത്രമായിരുന്നു, ടെസ്റ്റുകളുടെ എണ്ണം വർധിക്കും തോറും രോഗികളുടെ എണ്ണം വർധിക്കുന്നത് വലിയ ആശങ്ക തന്നെയാണ്, രോഗബാധ എന്തുമാത്രം പടർന്നിരിക്കുന്നു എന്നതിന് തെളിവാണിത്. രോഗികളുടെ എണ്ണം കൂടും തോറും മരണ നിരക്കും വർധിക്കും എന്നാണ് മനസിലാക്കേണ്ടത്. ഇതോടൊപ്പം ഇനിയുള്ള ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കവിഞ്ഞേക്കാം എന്ന ആരോഗ്യമന്ത്രിയുടെ പ്രസ്‌താവന ഗൗരവത്തിൽ എടുക്കേണ്ടിയിരിക്കുന്നു. മുൻകരുതൽ കര്ശനമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ വിവരങ്ങളൊക്കെയും സൂചിപ്പിക്കുന്നത്.

രാജ്യമൊട്ടാകെ അൺലോക്ക് പ്രക്രിയ നാലാം ഘട്ടത്തിലേക്ക് കടക്കാനിരിക്കെ ഇനി സംസ്ഥാനവ്യാപകമായി അടച്ചിടലോ അതുപോലുള്ള കടുത്ത നിയന്ത്രണങ്ങളോ ഇനി സാധ്യമല്ല എന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ ഇനി ജനങളുടെ കയ്യിലാണ് രോഗബാധ കൂടണോ വേണ്ടയോ എന്ന തീരുമാനം ഇരിക്കുന്നത്. അനാവശ്യമായി പുറത്തിറങ്ങുന്നതും പൊതു ഇടങ്ങളിൽ എത്തുന്നതും പൂർണമായും സ്വമേധയാ ഉപേക്ഷിക്കാൻ ജനങ്ങൾ തയാറാവണം. സ്വയം നിയന്ത്രണത്തിലൂടെ മാത്രമേ ഇനി രോഗബാധ തടയാൻ സാധിക്കുകയുള്ളൂ. സംസ്ഥാനത്ത് ഇപ്പോൾ സമ്പർക്ക രോഗബാധിതരുടെ എണ്ണമാണ് വർധിക്കുന്നത്, ഇത്രയും കാലം പ്രവാസികളെയും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരെയും കോവിഡ് ബാധയുടെ പേരിലും രോഗബാധിതരുടെ എണ്ണത്തിന്റെ പേരിലും നാം കുറ്റപ്പെടുത്തി പോരുകയായിരുന്നു എന്നത് കയ്‌പേറിയ സത്യമാണ്. എന്നാൽ ഇപ്പോൾ കുറ്റപ്പെടുത്താൻ നമുക്ക് ആരും തന്നെയില്ല, നാമല്ലാതെ!
രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് സംസ്ഥാനത്ത് അതീവ ഗുരുതരമായ സാഹചര്യം സൃഷ്ടിക്കും. പഴയ ഒരു ചൊല്ല് പോലെ രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ് നോക്കുന്നതാണ് നമുക്ക് നല്ലത്.

LEAVE A REPLY

Please enter your comment!
Please enter your name here