സംസ്ഥാനത്ത് ഇന്ന് പേർക്ക് 3382 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 2880 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ, 6055 പേർ രോഗമുക്തി നേടി, 21 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. കോവിഡ് വാക്സിൻ ലഭ്യമായാൽ ഉടൻ ആരോഗ്യപ്രവർത്തകർക്ക് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.