2021 ഫെബ്രുവരിയോടെ കോവിഡ് ഭീഷണി ഒഴിയുമെന്ന് കേന്ദ്ര സംഘം

0
91

ഇന്ത്യയിലെ 30 ശതമാനം ആളുകളിൽ കോവിഡിനെതിരെ ആന്റിബോഡി രൂപപ്പെട്ടുവെന്നും 2021 ഫെബ്രുവരിയോട് കൂടി രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമാവുമെന്നും കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി, രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടെന്നും കേന്ദ്ര സംഘം നിരീക്ഷിച്ചു.
കേന്ദ്ര ശാസ്ത്ര – സാങ്കേതികവകുപ്പ് മേയില്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. പ്രാഥമിക നിഗമനങ്ങളാണ് ഇപ്പോള്‍ റിപ്പോര്‍ട്ടായി പുറത്തുവിട്ടിരിക്കുന്നത്, വിശദമായ റിപ്പോര്‍ട്ട് അടുത്ത വാരം പ്രസിദ്ധീകരിക്കും.

രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ മൂർധന്യാവസ്ഥ താണ്ടിയെന്നും ഇനി പേടിക്കേണ്ടതില്ലെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു, ഇത് മുൻ നിർത്തി കൂടുതൽ ഇളവുകൾ നൽകരുതെന്നും റിപ്പോർട്ടിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here