കോവിഡ് ഭീതിക്കിടെ ഡെങ്കിപ്പനിയും; തൊടുപുഴ മേഖലയില്‍ 10 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീച്ചു

0
94

തൊടുപുഴ: കോവിടിന്റെ പിടിയിൽ നിന്നും അല്പം ആശ്വാസം നേടുമ്പോൾ ഇടുക്കിയില്‍ ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു. തൊടുപുഴ മേഖലയില്‍ 10 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്തു.
കൊവിഡ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവര്‍ത്തകര്‍ തിരക്കിലായതിനാല്‍ ഡെങ്കിപ്പനിയെ ചെറുക്കാന്‍ വീട്ടിലിരിക്കുന്ന ഓരോത്തരും സഹകരിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.

തൊടുപുഴ നഗരസഭയിലും ആലക്കോട്, കോടിക്കുളം പഞ്ചായത്തിലുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പത്ത് പേരും തൊടുപുഴയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കൊവിഡ് പ്രതിരോധ പ്രവര്‍‍ത്തനങ്ങളുടെ തിരക്കിലായതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ മറ്റ് കാര്യങ്ങളില്‍ കാര്യക്ഷമമായി ഇടപെടാനാകുന്നില്ല. പനി വന്നാല്‍ സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യവകുപ്പുമായും ആശാപ്രവ‍ര്‍ത്തകരുമായും ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here