കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു,12,213 പേര്‍ക്ക് വൈറസ് ബാധ

Must Read

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു.12,213 പേര്‍ക്ക് വൈറസ് ബാധ
കഴിഞ്ഞ ദിവസത്തേക്കാള്‍ 38.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച 8,822 പേരിലായിരുന്നു രോഗം കണ്ടെത്തിയത്. പതിനൊന്ന് മരണങ്ങളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്‌തത്.

നിലവില്‍ രാജ്യത്ത് 58,215 സജീവ കേസുകളാണ് ഉള്ളത്. ഇത് ആകെ രോഗബാധിതരുടെ 0.13 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇരുപത്തിനാല് മണിക്കൂറിനിടെ 7,624 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,26,74,712 ആയി ഉയര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

കെടിയു വിസി നിയമനം; കോടതി വിധി പൂർണമായി പാലിക്കുമെന്ന് ഗവർണർ

കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പൂർണമായും പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും കോടതിയെ ബഹുമാനിക്കണമെന്നും...

More Articles Like This