More

    ആശങ്കയേറുന്നു; ആഗോളതലത്തില്‍ കോ​വി​ഡ് വൈറസ് ബാധിതരുടെ എണ്ണം 1,0559000 കടന്നു; രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 60 ല​ക്ഷ​ത്തി​ലേ​ക്ക്

    Latest News

    “കോവിഡ് രോഗമാണ്, കുറ്റകൃത്യമല്ല, കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കതിരെ വിടി ബൽറാം എംഎൽഎ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമെന്ന് വിമർശനം

    കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കെതിരെ വിടി ബൽറാം എംഎൽഎ. കോവിഡ് രോഗമെന്നും കുറ്റകൃത്യമല്ലെന്നും ബൽറാം ഓർമപ്പെടുത്തി.തോന്നിയപോലെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കാൻ...

    മുഖ്യമന്ത്രി കോവിഡ് നിരീക്ഷണത്തിൽ; തലസ്ഥാനത്ത് സ്വതന്ത്ര്യദിന പരേഡിൽ ദേശീയപതാക ഉയർത്തുന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

    മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചതിനാൽ തലസ്ഥാനത്ത് സ്വാതന്ത്ര്യദിന പരേഡിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്...

    ഇന്ത്യ ഹിന്ദുരാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നുവെന്ന് ചരിത്രകാരി റോമില ഥാപ്പർ

    ഇന്ത്യ ഹിന്ദു രാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത ചിത്രകാരി റോമില ഥാപ്പർ അഭിപ്രായപ്പെട്ടു. ഡൽഹി സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ ഓൺലൈൻ പ്രഭാഷണത്തിലാണ്...

    വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​തി​വേ​ഗ​ത്തി​ല്‍ വ​ര്‍​ധി​ക്കു​ന്ന​തി​ന്‍റെ ആ​ശ​ങ്ക​ക​ള്‍​ക്കി​ട​യി​ലും രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ര്‍​ധ​ന ചി​ല​പ്ര​തീ​ക്ഷ​ക​ളും ന​ല്‍​കു​ന്നു. നി​ല​വി​ല്‍ 59,38,954 പേ​രാ​ണ് കോ​വി​ഡി​ല്‍ നി​ന്ന് രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ള്ള​ത്. ബു​ധ​നാ​ഴ്ച ഇ​ത് 57,83,996 ആ​യി​രു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ ആ​ഗോ​ള വ്യാ​പ​ക​മാ​യി 1,54,958 പേ​ര്‍​ക്കാ​ണ് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. അമേരിക്കയിലാണ് ഏറ്റവുമധികം കോവിഡ് കേസുകള്‍. 28 ലക്ഷത്തോളം പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ചത്. ബ്രസീലാണ് തൊട്ടുപിന്നില്‍. 14 ലക്ഷം. റഷ്യയില്‍ ആറര ലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ ഇന്ത്യയില്‍ ഇത് ആറ് ലക്ഷം കടന്നു.

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍ ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക- 27,79,953, ബ്ര​സീ​ല്‍- 14,53,369, റ​ഷ്യ- 6,54,405, ഇ​ന്ത്യ-6,05,220, ബ്രി​ട്ട​ന്‍- 3,13,483, സ്പെ​യി​ന്‍- 2,96,739, പെ​റു- 2,88,477, ചി​ലി- 2,82,043, ഇ​റ്റ​ലി- 2,40,760, മെ​ക്സി​ക്കോ- 2,31,770. മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ വൈ​റ​സ് ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍:- അ​മേ​രി​ക്ക- 1,30,798, ബ്ര​സീ​ല്‍- 60,713, റ​ഷ്യ- 9,536, ഇ​ന്ത്യ-17,848, ബ്രി​ട്ട​ന്‍- 43,906, സ്പെ​യി​ന്‍- 28,363, പെ​റു- 9,860, ചി​ലി- 5,753, ഇ​റ്റ​ലി- 34,788, മെ​ക്സി​ക്കോ- 28,510.

    ഇ​തി​നു പു​റ​മേ, ഇ​റാ​നി​ലും പാ​ക്കി​സ്ഥാ​നി​ലും തു​ര്‍​ക്കി​യി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു​ല​ക്ഷം ക​ട​ന്നു. ഇ​റാ​നി​ല്‍ 2,30,211 പേ​ര്‍​ക്കും, പാ​ക്കി​സ്ഥാ​നി​ല്‍ 2,13,470 പേ​ര്‍​ക്കും തു​ര്‍​ക്കി​യി​ല്‍ 2,01,098 പേ​ര്‍​ക്കു​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    - Advertisement -

    More Articles Like This

    - Advertisement -